---
title: "പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തില്‍ ഒമാനിലെ വിവിധ സംഘടനകള്‍ അനുശോചിച്ചു"
english_title: "Various organizations in Oman offered condolences on the death of Panakkad Hyder Ali Shihab"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/30381/various-organizations-in-oman-offered-condolences-on-the-death-of-panakkad-hyder-ali-shihab"
published_at: "2022-03-07T21:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62262fc3b09bf_shihab.jpg"
keywords: []
---

# പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തില്‍ ഒമാനിലെ വിവിധ സംഘടനകള്‍ അനുശോചിച്ചു

> **Lead Summary:** **മസ്‍കത്ത്:** മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തില്‍ ഒമാൻ സോഷ്യൽ ഫോറം ഭാരവാഹികൾ അനുശോചനം രേഖപ്പെടുത്തി.

## Article Content

**മസ്‍കത്ത്:** മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തില്‍ ഒമാൻ സോഷ്യൽ ഫോറം ഭാരവാഹികൾ അനുശോചനം രേഖപ്പെടുത്തി.

മുസ്‌ലിം രാഷ്ട്രീയത്തിന്റെ നായകനും സംസ്ഥാനത്തെ അനേകം മഹല്ലുകളുടെ ഖാളിയുമായിരുന്നു അദ്ദേഹം. ലാളിത്യവും സൗമ്യതയും കൊണ്ട് ജനമനസ്സുകളില്‍ ഇടംനേടാന്‍ അദ്ദേഹത്തിനായി.

രാഷ്ട്രീയ എതിരാളികള്‍ പോലും ബഹുമാനിക്കുന്ന വ്യക്തിത്വമായിരുന്നു. എല്ലാവരുടെയും വേദനയായ വേര്‍പാടില്‍ കുടുംബത്തിന്റെയും സമുദായത്തിന്റെയും ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും സോഷ്യൽ ഫോറം ഭാരവാഹികൾ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/30381/various-organizations-in-oman-offered-condolences-on-the-death-of-panakkad-hyder-ali-shihab)