17 വയസുകാരിയെ വേശ്യാവൃത്തിക്ക് പ്രേരിപ്പിച സംഭവത്തില്‍ സ്ത്രീ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ക്ക് ശിക്ഷ വിധിച്ചു

17 വയസുകാരിയെ വേശ്യാവൃത്തിക്ക് പ്രേരിപ്പിച സംഭവത്തില്‍ സ്ത്രീ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ക്ക് ശിക്ഷ വിധിച്ചു
Sep 27, 2021 01:42 PM | By Perambra Admin

ദുബായ് : ഉയര്‍ന്ന ശമ്പളത്തോടെയുള്ള ജോലി വാഗ്ദാനം ചെയ്‍ത് നാട്ടില്‍ നിന്നെത്തിച്ച പെണ്‍കുട്ടിയെ വേശ്യാവൃത്തിക്ക് പ്രേരിപ്പിച്ച സംഭവത്തില്‍ ദുബായ് കോടതി ശിക്ഷ വിധിച്ചു.

ഒരു സ്‍ത്രീ ഉള്‍പ്പെടെ മൂന്ന് പ്രവാസികള്‍ക്ക് മൂന്ന് വര്‍ഷം ജയില്‍ ശിക്ഷയാണ് കോടതി വിധിച്ചത്. പ്രതികളിരൊലാരാളായ സ്‍ത്രീ രണ്ട് വര്‍ഷം മുമ്പ് നാട്ടില്‍ പോയിരുന്ന സമയത്താണ് 17 വയസുകാരിയായ പെണ്‍കുട്ടിയെ പരിചയപ്പെട്ട് ദുബായില്‍ ജോലി വാഗ്ദാനം ചെയ്‍തത്.

2019ല്‍ ദുബായ് വിമാനത്താവളത്തില്‍ വന്നിറങ്ങിയ പെണ്‍കുട്ടിയെ അല്‍ ബറാഹ ഏരിയയിലെ ഒരു അപ്പാര്‍ട്ട്മെന്റിലേക്കാണ് സംഘം കൊണ്ടുപോയത്. പെണ്‍വാണിഭ കേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്ന ഇവിടെ ജോലി ചെയ്യാന്‍ പെണ്‍കുട്ടിയെ നിര്‍ബന്ധിച്ചു.

പെണ്‍കുട്ടിയെ കൊണ്ടുവന്ന സ്‍ത്രീയും മറ്റൊരു യുവതിയും ഇവിടെ ഉണ്ടായിരുന്നു. പെണ്‍കുട്ടിയെ പിന്നീട് ഇവര്‍ ഒരു ഹോട്ടല്‍ മുറിയിലേക്ക് മാറ്റി അവിടെയും ആവശ്യക്കാരെ എത്തിച്ചു. പെണ്‍വാണിഭ കേന്ദ്രത്തിന്റെ നടത്തിപ്പുകാരായ രണ്ട് പുരുഷന്മാര്‍ പെണ്‍കുട്ടിക്ക് ഓരോ രാത്രിയ്‍ക്കും 1000 ദിര്‍ഹം വീതം നല്‍കിയതായും കോടതി രേഖകള്‍ വ്യക്തമാക്കുന്നു. നിര്‍ബന്ധിത വേശ്യാവൃത്തി സംബന്ധിച്ച വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് സംഘം അന്വേഷണം തുടങ്ങിയത്.

ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ ആവശ്യക്കാരനെന്ന വ്യാജേന വേഷം മാറി ഇവിടെയെത്തുകയും സംഭവം സത്യമാണെന്ന് ബോധ്യപ്പെട്ടതോടെ സന്ദേശം നല്‍കി മറ്റ് ഉദ്യോഗസ്ഥരെക്കൂടി എത്തിച്ച് പരിശോധന നടത്തുകയുമായിരുന്നു. രണ്ട് പുരുഷന്മാരെ അവിടെ വെച്ചും സ്‍ത്രീയെ അല്‍ ബറാഹയിലെ മറ്റൊരു മുറിയില്‍വെച്ചുമാണ് അറസ്റ്റ് ചെയ്‍തത്.

മനുഷ്യക്കടത്തിനും പെണ്‍വാണിഭ കേന്ദ്രം നടത്തിയതിനുമാണ് പ്രതികളെ അറസ്റ്റ് ചെയ്‍തത്. പ്രതികള്‍ കുറ്റം നിഷേധിച്ചെങ്കിലും വിചാരണ പൂര്‍ത്തിയാക്കിയ കോടതി മൂവര്‍ക്കും മൂന്ന് വര്‍ഷം വീതം ജയില്‍ ശിക്ഷ വിധിച്ചു. വേശ്യാവൃത്തിയിലേര്‍പ്പെട്ടതിന് സ്‍ത്രീക്ക് ആറ് മാസം കൂടി ജയില്‍ ശിക്ഷയും വിധിച്ചു.

ശിക്ഷ അനുവഭവിച്ച ശേഷം എല്ലാവരെയും നാടുകടത്തും. ഇവിടെ നിന്ന് പിടിയിലായ മറ്റൊരു സ്‍ത്രീക്കും ആറ് മാസം ജയില്‍ ശിക്ഷ വിധിച്ചു. മനുഷ്യക്കടത്ത് അറിഞ്ഞിട്ടും അധികൃതരെ അറിയിക്കാത്തതിന് 5000 ദിര്‍ഹം പിഴയും ശിക്ഷയുണ്ട്. ഇവരെയും ശിക്ഷ അനുഭവിച്ച ശേഷം നാടുകടത്തും.

Expatriates, including a woman, have been convicted of inciting a 17-year-old girl into prostitution

Next TV

Related Stories
#Remittance | ഇത് അഞ്ചു വർഷത്തിനിടയിലെ ഏറ്റവും കുറവ്; പ്രവാസികളുടെ നാട്ടിലേക്കുള്ള പണമയയ്ക്കൽ കുറഞ്ഞു, റിപ്പോര്‍ട്ട്

Apr 3, 2024 08:53 PM

#Remittance | ഇത് അഞ്ചു വർഷത്തിനിടയിലെ ഏറ്റവും കുറവ്; പ്രവാസികളുടെ നാട്ടിലേക്കുള്ള പണമയയ്ക്കൽ കുറഞ്ഞു, റിപ്പോര്‍ട്ട്

ഈ വർഷം ജനുവരി, ഫെബ്രുവരി മാസങ്ങളിലെ ധന കൈമാറ്റത്തിെൻറ ശരാശരി മൂല്യം 9.87 ശതകോടി റിയാലിലെത്തിയതായാണ് കണക്കുകൾ വ്യക്തമാക്കുന്നതെന്ന് ബന്ധപ്പെട്ടവർ...

Read More >>
#arrest | ഭിക്ഷാടനത്തിനെതിരെ ക്യാമ്പയിന്‍; റമദാനിലെ ആദ്യ ആഴ്ചയില്‍ 45 യാചകര്‍ അറസറ്റില്‍

Mar 26, 2024 04:22 PM

#arrest | ഭിക്ഷാടനത്തിനെതിരെ ക്യാമ്പയിന്‍; റമദാനിലെ ആദ്യ ആഴ്ചയില്‍ 45 യാചകര്‍ അറസറ്റില്‍

രണ്ടാഴ്ച മുമ്പാണ് ഇവര്‍ പിടിയിലായത്. വിസിറ്റ് വിസയിലാണ് ഇവര്‍ രാജ്യത്തെത്തിയത്. ഇവരെ ദുബൈ പബ്ലിക് പ്രോസിക്യൂഷന്...

Read More >>
#Ramdan | റമദാനിൽ മദീന പള്ളിയിൽ വൻ തിരക്ക്; രാത്രി നമസ്കാരങ്ങൾക്കായി എത്തുന്നത് ജനലക്ഷങ്ങൾ

Mar 16, 2024 07:34 AM

#Ramdan | റമദാനിൽ മദീന പള്ളിയിൽ വൻ തിരക്ക്; രാത്രി നമസ്കാരങ്ങൾക്കായി എത്തുന്നത് ജനലക്ഷങ്ങൾ

ഇതോടെ ചരിത്രത്തിലെ ഏറ്റവും വലിയ തിരക്കിനാകും മദീന ഈ റമദാനില്‍ സാക്ഷ്യം...

Read More >>
#ramadan | സൗദി അറേബ്യയില്‍ വ്രതാനുഷ്ഠാനത്തിന് ഇന്ന് തുടക്കം

Mar 11, 2024 12:18 PM

#ramadan | സൗദി അറേബ്യയില്‍ വ്രതാനുഷ്ഠാനത്തിന് ഇന്ന് തുടക്കം

ഫീൽഡ് ബോധവൽക്കരണ പരിപാടികൾ, പഠനക്ലാസ്സുകൾ, സാങ്കേതികവിദ്യ, ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, ആധുനിക മാധ്യമങ്ങൾ എന്നിവ പ്രയോജനപ്പെടുത്തി റംസാൻ പദ്ധതി...

Read More >>
#arrest | കര്‍ശന പരിശോധന തുടരുന്നു; ഒരാഴ്ചക്കിടെ പിടിയിലായത് 23,040 പ്രവാസി നിയമലംഘകര്‍

Mar 9, 2024 09:33 PM

#arrest | കര്‍ശന പരിശോധന തുടരുന്നു; ഒരാഴ്ചക്കിടെ പിടിയിലായത് 23,040 പ്രവാസി നിയമലംഘകര്‍

ഇങ്ങനെ കുറ്റങ്ങൾ ചെയ്യുന്ന ഏതൊരാൾക്കും 15 വർഷം വരെ തടവും പരമാവധി 10 ലക്ഷം റിയാൽ വരെ പിഴയും ലഭിക്കുമെന്നും ആഭ്യന്തര മന്ത്രാലയം ആവർത്തിച്ച്...

Read More >>
#GoldenJubileecelebration | മാര്‍ത്തോമ്മാ ചര്‍ച്ച് ഇന്‍ ഒമാന്‍ ഇടവകയുടെ ഒരു വർഷം നീളുന്ന സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം നാളെ

Mar 7, 2024 09:52 PM

#GoldenJubileecelebration | മാര്‍ത്തോമ്മാ ചര്‍ച്ച് ഇന്‍ ഒമാന്‍ ഇടവകയുടെ ഒരു വർഷം നീളുന്ന സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം നാളെ

സുവര്‍ണ്ണ ജൂബിലി ആഘോഷ പരിപാടികളുടെ നടത്തിപ്പിനായി 50 അംഗ ജൂബിലി കമ്മറ്റിയും 10 സബ്കമ്മറ്റിയും പ്രവര്‍ത്തിച്ചുവരുന്നുണ്ട്. ജൂബിലി ചെയര്‍മാന്‍ റവ....

Read More >>
Top Stories