---
title: "കുവൈത്തിലെ ആളൊഴിഞ്ഞ കെട്ടിടത്തില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി."
english_title: "An unidentified body was found in an empty building in Kuwait."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/30585/an-unidentified-body-was-found-in-an-empty-building-in-kuwait"
published_at: "2022-03-09T07:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622809cd2c0ab_death.jpg"
keywords: []
---

# കുവൈത്തിലെ ആളൊഴിഞ്ഞ കെട്ടിടത്തില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി.

> **Lead Summary:** **കുവൈത്ത് സിറ്റി : **കുവൈത്തിലെ സാല്‍ഹിയ ഏരിയയില്‍ ആളൊഴിഞ്ഞ കെട്ടിടത്തില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. കെട്ടിടത്തിന്റെ താഴേ നിലയിലാണ് ജീര്‍ണിച്ച അവസ്ഥയിലുള്ള മൃതദേഹം കണ്ടെത്തിയത്.

## Article Content

**കുവൈത്ത് സിറ്റി : **കുവൈത്തിലെ സാല്‍ഹിയ ഏരിയയില്‍ ആളൊഴിഞ്ഞ കെട്ടിടത്തില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. കെട്ടിടത്തിന്റെ താഴേ നിലയിലാണ് ജീര്‍ണിച്ച അവസ്ഥയിലുള്ള മൃതദേഹം കണ്ടെത്തിയത്.

സമീപത്തു നിന്ന് ഒഴിഞ്ഞ ഒരു പേഴ്‍സും ഒരു മൊബൈല്‍ ഫോണും കണ്ടെടുത്തു. മരണപ്പെട്ട വ്യക്തി ആരാണെന്ന് കണ്ടെത്താന്‍ സാധിച്ചിട്ടില്ല. മരണ കാരണം ഉള്‍പ്പെടെ കണ്ടെത്താനുള്ള ശാസ്‍ത്രീയ പരിശോധനകള്‍ക്കായി മൃതദേഹം ഫോറന്‍സിക് വിഭാഗത്തിന് കൈമാറിയിരിക്കുകയാണ്.

മൃതദേഹത്തിന് സമീപത്തു നിന്ന് കണ്ടെത്തിയ പേഴ്‍സില്‍ പണമോ എന്തെങ്കിലും തിരിച്ചറിയല്‍ രേഖകളോ ഇല്ലെന്ന് അധികൃതര്‍ പറഞ്ഞു. സമീപത്തുണ്ടായിരുന്ന സ്‍മാര്‍ട്ട് ഫോണ്‍ ലോക്ക് ചെയ്‍ത അവസ്ഥയിലുമാണ്. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‍ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/30585/an-unidentified-body-was-found-in-an-empty-building-in-kuwait)