---
title: "കൂടുതൽ സർവീസ് ആരംഭിച്ച് ഇത്തിഹാദ് എയർവേയ്സ്"
english_title: "Etihad Airways launches more services"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/306/etihad-airways-launches-more-services"
published_at: "2021-09-27T13:59:00+05:30"
category: "Art & Culture"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61518216b5a64_death.jpg"
keywords: []
---

# കൂടുതൽ സർവീസ് ആരംഭിച്ച് ഇത്തിഹാദ് എയർവേയ്സ്

> **Lead Summary:** **അബുദാബി : **ഇത്തിഹാദ് എയർവേയ്സ് സെയ്ഷൽസിലേക്കു കൂടുതൽ വിമാന സർവീസ് ആരംഭിക്കുന്നു. ഒക്ടോബർ 7 മുതൽ ആഴ്ചയിൽ 5 വിമാന സർവീസുണ്ടായിരിക്കും.

## Article Content

**അബുദാബി : **ഇത്തിഹാദ് എയർവേയ്സ് സെയ്ഷൽസിലേക്കു കൂടുതൽ വിമാന സർവീസ് ആരംഭിക്കുന്നു. ഒക്ടോബർ 7 മുതൽ ആഴ്ചയിൽ 5 വിമാന സർവീസുണ്ടായിരിക്കും.

ഹാഫ് ടേം ഹോളിഡേയോട് അനുബന്ധിച്ച് 15 മുതൽ 24 വരെ 7 അഡീഷനൽ വിമാനങ്ങളും സർവീസ് നടത്തും.

വാക്സീൻ എടുത്ത യാത്രക്കാർക്ക് കുറഞ്ഞ ചെലവിൽ സെയ്ഷൽസിലേക്കു പോയി വരാമെന്നും തിരിച്ചെത്തുന്നവർക്കു ക്വാറന്റീനില്ലെന്നും സെയിൽസ് ആൻഡ് കാർഗോ വിഭാഗം സീനിയർ വൈസ് പ്രസിഡന്റ് മാർട്ടിൻ ഡ്രൂ പറഞ്ഞു. യാത്രയ്ക്കു മുൻപ് പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/306/etihad-airways-launches-more-services)