---
title: "ഹൃദയസ്‌തംഭനം; കോഴിക്കോട് കൊടുവള്ളി സ്വദേശി കുവൈത്തിൽ അന്തരിച്ചു"
english_title: "A native of Koduvalli Kozhikode passed away in Kuwait"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/306224/a-native-of-koduvalli-kozhikode-passed-away-in-kuwait"
published_at: "2025-08-03T13:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/688f1cee4ad84_PIC_123-Recovered-Recovered-Recovered-Recovered-Recovered.jpg"
keywords: []
---

# ഹൃദയസ്‌തംഭനം; കോഴിക്കോട് കൊടുവള്ളി സ്വദേശി കുവൈത്തിൽ അന്തരിച്ചു

> **Lead Summary:** **കുവൈത്ത് സിറ്റി: ** ഹൃദയസ്‌തംഭനം മൂലം രണ്ടാഴ്‌ചയായി കുവൈത്ത് അദാൻ ആശുപത്രിയിൽ ചികിൽസയിലായിരുന്ന കോഴിക്കോട് കൊടുവള്ളി പൂളക്കമണ്ണിൽ മഞ്ഞോറമ്മൽ അഹമ്മദ് കുട്ടി (അയമു-64) കുവൈത്തിൽ അന്തരിച്ചു. കുവൈത്ത് ഇക്വേറ്റ് കമ്പനിയിൽ ജീവനക്കാവനായിരുന്ന അഹമ്മദ് കുട്ടി ജോലി അവസാനിപ്പിച്ച് അടുത്തിടെ നാട്ടിൽ പോയിരുന്നു.

## Article Content

**കുവൈത്ത് സിറ്റി: ** ഹൃദയസ്‌തംഭനം മൂലം രണ്ടാഴ്‌ചയായി കുവൈത്ത് അദാൻ ആശുപത്രിയിൽ ചികിൽസയിലായിരുന്ന കോഴിക്കോട് കൊടുവള്ളി പൂളക്കമണ്ണിൽ മഞ്ഞോറമ്മൽ അഹമ്മദ് കുട്ടി (അയമു-64) കുവൈത്തിൽ അന്തരിച്ചു. കുവൈത്ത് ഇക്വേറ്റ് കമ്പനിയിൽ ജീവനക്കാവനായിരുന്ന അഹമ്മദ് കുട്ടി ജോലി അവസാനിപ്പിച്ച് അടുത്തിടെ നാട്ടിൽ പോയിരുന്നു.

കമ്പനിയിൽ നിന്ന് സാമ്പത്തിക ഇടപാടുകൾ ശരിയാക്കാൻ രണ്ടാഴ്ച്‌ച മുമ്പാണ് കുവൈത്തിൽ എത്തിയത്. ഇടപാടുകൾ ശരിയാക്കി മടങ്ങാനിരിക്കെയാണ് ഹൃദയസ്‌തംഭനം വന്ന് ആശുപത്രിയിലായത്. മൃതദേഹം നാട്ടിൽ കൊണ്ടുപോകാനുള്ള നടപടികൾ കെ.എം.സി.സി നേതൃത്വത്തിൽ നടന്നുവരുന്നു. ഭാര്യ: ഷാഹിദ. മക്കൾ: ഷെറിൻ, ഷിബിൽ, ഹണി. മരുമക്കൾ: ഫവാസ്, തൗഫിറ, ജുംമ്‌ന. മൃതദേഹം നാട്ടിൽ കൊണ്ടുപോകാനുള്ള നടപടികൾ കെ.എം.സി.സി നേതൃത്വത്തിൽ നടന്നുവരുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/306224/a-native-of-koduvalli-kozhikode-passed-away-in-kuwait)