---
title: "ഒമാനിലെ ഇബ്രിയിൽ ട്രക്കുകൾ കൂട്ടിയിടിച്ച് മൂന്നുമരണം"
english_title: "Three killed in truck collision in Ibri Oman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/306239/three-killed-in-truck-collision-in-ibri-oman"
published_at: "2025-08-03T15:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/688f35239c45a_uuuyi.jpg"
keywords: []
---

# ഒമാനിലെ ഇബ്രിയിൽ ട്രക്കുകൾ കൂട്ടിയിടിച്ച് മൂന്നുമരണം

> **Lead Summary:** **മസ്കത്ത്: [ **ഒമാനിലെ ദാഹിറ ഗവർണറേറ്റിലെ ഇബ്രി വിലായത്തിലുണ്ടായ വാഹനാപകടത്തിൽ മൂന്നുപേർ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ഞായറാഴ്ച രാവിലെ അൽ റഹ്ബ പ്രദേശത്ത് ട്രക്കുകൾ കൂട്ടിയിടിച്ചായിരുന്നു ദാരുണമായ സംഭവം.

## Article Content

**മസ്കത്ത്: [ **ഒമാനിലെ ദാഹിറ ഗവർണറേറ്റിലെ ഇബ്രി വിലായത്തിലുണ്ടായ വാഹനാപകടത്തിൽ മൂന്നുപേർ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ഞായറാഴ്ച രാവിലെ അൽ റഹ്ബ പ്രദേശത്ത് ട്രക്കുകൾ കൂട്ടിയിടിച്ചായിരുന്നു ദാരുണമായ സംഭവം.

ഗവർണറേറ്റിലെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റയിലെ അംഗങ്ങൾ എത്തി രക്ഷാപ്രവർത്തനങ്ങൾക്ക് ​നേതൃത്വം നൽകി. അപകടത്തിൽപ്പെട്ടവരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. പരിക്കേറ്റയാ​ളെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂട്ടിയിടിയിൽ ട്രക്കുകളുടെ മുൻഭാഗം പൂർണമായും തകർന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/306239/three-killed-in-truck-collision-in-ibri-oman)