---
title: "വിമാനത്താവളം വഴി ലഹരി കടത്ത്: സൗദിയിൽ മലയാളി ഉൾപ്പെടെ അഞ്ച് പേർ പിടിയിൽ"
english_title: "Drug smuggling through airport Five people including a Malayali arrested in Saudi Arabia"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/306481/drug-smuggling-through-airport-five-people-including-a-malayali-arrested-in-saudi-arabia"
published_at: "2025-08-04T18:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6890b3a007300_uuut.jpg"
keywords: []
---

# വിമാനത്താവളം വഴി ലഹരി കടത്ത്: സൗദിയിൽ മലയാളി ഉൾപ്പെടെ അഞ്ച് പേർ പിടിയിൽ

> **Lead Summary:** **ദമാം: [ **വിമാനത്താവളം വഴി ലഹരിമരുന്നുമായെത്തിയ മലയാളിയടക്കമുള്ള 5 പേരെ സൗദിയിൽ പിടികൂടി. തായ്‌ലൻഡിൽ നിന്നും ഉംറ വീസയിൽ ദമാം കിങ് ഫഹദ് രാജ്യാന്തര വിമാനത്താവളത്തിൽ ഇറങ്ങിയ കോഴിക്കോട് സ്വദേശിയിൽ നിന്നും മൂന്ന് കിലോയോളം ഹഷീഷ് ആണ് പിടികൂടിയത്.

## Article Content

**ദമാം: [ **വിമാനത്താവളം വഴി ലഹരിമരുന്നുമായെത്തിയ മലയാളിയടക്കമുള്ള 5 പേരെ സൗദിയിൽ പിടികൂടി. തായ്‌ലൻഡിൽ നിന്നും ഉംറ വീസയിൽ ദമാം കിങ് ഫഹദ് രാജ്യാന്തര വിമാനത്താവളത്തിൽ ഇറങ്ങിയ കോഴിക്കോട് സ്വദേശിയിൽ നിന്നും മൂന്ന് കിലോയോളം ഹഷീഷ് ആണ് പിടികൂടിയത്.

സുരക്ഷാ പരിശോധനകൾക്ക് ശേഷം പുറത്തിറങ്ങിയ പ്രതിയെ പിന്തുടർന്ന് നീക്കങ്ങൾ നിരീക്ഷിച്ച സുരക്ഷാ സേന ഇയാളെ സ്വീകരിക്കാൻ പുറത്ത് കാത്തു നിന്ന നാല് പേരേയും ഒപ്പം പിടികൂടി. ലഹരിമരുന്നിനെതിരെ വിട്ടുവീഴ്ചയില്ലാത്ത ശക്തമായ നടപടികളാണ് സൗദി അറേബ്യ നടത്തികൊണ്ടിരിക്കുന്നത്.

രാജ്യത്തേക്ക് ലഹരിമരുന്ന് കടത്തുന്നത് തടയുന്നതിന് കർശന പരിശോധനകൾ ആണ് വിമാനത്താവളങ്ങളിലും അതിർത്തികളിലും ജാഗ്രതയോടെ നടത്തുന്നത്. ലഹരിമരുന്ന് കടത്ത് കേസിൽ പിടികൂടപ്പെട്ട കുറ്റവാളികൾക്ക് വധശിക്ഷ ഉൾപ്പെടെയുള്ള ശിക്ഷ ലഭിക്കാറുണ്ട്.

സാധാരണയായി മലയാളികൾക്കും ഇന്ത്യക്കാർക്കും സൗദി അറേബ്യയിൽ അധികൃതർക്കിടയിലും സ്വദേശികൾക്കിടയിലും ഉണ്ടായിരുന്ന വിശ്വസ്തയും മതിപ്പുമാണ് ലഹരി കടത്ത് പോലുള്ള സംഭവങ്ങളിലൂടെ നഷ്ടപ്പെടുന്നത്. പ്രവാസി മലയാളി സമൂഹത്തിനാകെ അവമതിപ്പുണ്ടാകുന്ന ഇത്തരം പ്രവർത്തനങ്ങളിൽ അറിഞ്ഞോ അറിയാതെയോ ഇടപെടാതിരിക്കണമെന്ന് സംഭവത്തിന്റെ പശ്ചാത്തലത്തിൽ പ്രവാസി സംഘടനകൾ അഭിപ്രായപ്പെട്ടു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/306481/drug-smuggling-through-airport-five-people-including-a-malayali-arrested-in-saudi-arabia)