---
title: "പ്രവാസി വാടകയ്‌ക്കെടുത്ത കാറുമായി മുങ്ങി; അന്വേഷണത്തിൽ കുടുങ്ങിയത് 6500 കുവൈത്തി ദിനാറിന്റെ തട്ടിപ്പ് കേസിലെ പിടികിട്ടാപ്പുള്ളി"
english_title: "The accused in the 6500 Kuwaiti dinar fraud case was caught in the investigation after he drowned with a car rented by an expatriate"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/306720/the-accused-in-the-6500-kuwaiti-dinar-fraud-case-was-caught-in-the-investigation-after-he-drowned-with-a-car-rented-by-an-expatriate"
published_at: "2025-08-05T22:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68923cc929bd1_image1_copy.jpg"
keywords: []
---

# പ്രവാസി വാടകയ്‌ക്കെടുത്ത കാറുമായി മുങ്ങി; അന്വേഷണത്തിൽ കുടുങ്ങിയത് 6500 കുവൈത്തി ദിനാറിന്റെ തട്ടിപ്പ് കേസിലെ പിടികിട്ടാപ്പുള്ളി

> **Lead Summary:** **കുവൈത്ത് :** വാടകയ്‌ക്കെടുത്ത കാർ തിരികെ നൽകാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. ഒരു പ്രവാസി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ വാഹനം എടുത്തയാൾ പിടിയിലായെങ്കിലും ഇയാൾക്ക് 6500 കുവൈത്തി ദിനാറിന്റെ മറ്റൊരു തട്ടിപ്പ് കേസിൽ അറസ്റ്റ് വാറണ്ട് നിലവിലുണ്ടെന്ന് കണ്ടെത്തി.ഇതോടെ വാഹനം തിരികെ നൽകാത്ത കേസിനു പുറമെ തട്ടിപ്പ് കേസിലും ഇയാൾ പ്രതിയായി. തുടർ നടപടികൾക്കായി പ്രതിയെ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.

## Article Content

**കുവൈത്ത് :** വാടകയ്‌ക്കെടുത്ത കാർ തിരികെ നൽകാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. ഒരു പ്രവാസി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ വാഹനം എടുത്തയാൾ പിടിയിലായെങ്കിലും ഇയാൾക്ക് 6500 കുവൈത്തി ദിനാറിന്റെ മറ്റൊരു തട്ടിപ്പ് കേസിൽ അറസ്റ്റ് വാറണ്ട് നിലവിലുണ്ടെന്ന് കണ്ടെത്തി.ഇതോടെ വാഹനം തിരികെ നൽകാത്ത കേസിനു പുറമെ തട്ടിപ്പ് കേസിലും ഇയാൾ പ്രതിയായി. തുടർ നടപടികൾക്കായി പ്രതിയെ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.

താൻ നടത്തുന്ന കാർ റെന്‍റൽ ഏജൻസിയിൽ നിന്ന് 2025 മാർച്ച് 17ന് വാടകയ്ക്ക് കൊടുത്ത 2024 മോഡൽ ജാപ്പനീസ് കാർ ഒരു ഉപഭോക്താവ് തിരികെ നൽകിയില്ലെന്ന് കാണിച്ച് മെയ്ദാൻ ഹവല്ലി പൊലീസ് സ്റ്റേഷനിൽ പ്രവാസി പരാതി നൽകുകയായിരുന്നു.

മറ്റൊരു സംഭവത്തിൽ, കുവൈത്തിലെ മിന അബ്ദുള്ളയിൽ വാട്ടർ ടാങ്ക് പൊട്ടിത്തെറിച്ചതിനെ തുടർന്നുണ്ടായ അപകടത്തില്‍ മൂന്ന് പ്രവാസി തൊഴിലാളികൾക്ക് ദാരുണാന്ത്യം. ഞായറാഴ്ച ഉച്ചയോടെയാണ് അപകടം ഉണ്ടായത്. സുരക്ഷ വിഭാഗങ്ങൾ നൽകിയ പ്രാഥമിക വിവരങ്ങൾ പ്രകാരം ടാങ്ക് ശുചീകരിക്കുന്നതിനായി തൊഴിലാളികൾ ചില രാസവസ്തുക്കൾ ഉപയോഗിച്ചിരുന്നെന്നും അതിനിടെ ഉയർന്ന ചൂട് രാസപ്രതികരണത്തിന് ഇടയാകുകയും, അതിന്‍റെ ഫലമായാണ് പൊട്ടിത്തെറിയുണ്ടായതെന്നുമാണ് വ്യക്തമാകുന്നത്.

അപകട വിവരം ലഭിച്ച ഉടൻ തന്നെ സുരക്ഷാ സേന, ആംബുലൻസ് യൂണിറ്റുകൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിക്കുകയും, സംഭവത്തിന്‍റെ പശ്ചാത്തലം വിശദമായി വിലയിരുത്തുകയും ചെയ്തു.

അപകടത്തിന്‍റെ യഥാർത്ഥ കാരണം വ്യക്തമാക്കുന്നതിനും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കപ്പെട്ടിരുന്നോയെന്ന് പരിശോധിക്കുന്നതിനും അന്വേഷണം ഇപ്പോഴും പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. അതേസമയം മരിച്ച തൊഴിലാളികളുടെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/306720/the-accused-in-the-6500-kuwaiti-dinar-fraud-case-was-caught-in-the-investigation-after-he-drowned-with-a-car-rented-by-an-expatriate)