---
title: "വരിഞ്ഞ് മുറുക്കി കയർ..! ഒമാനിൽ തിമിംഗലം തീരത്ത് അടിഞ്ഞു"
english_title: "A whale washed ashore in Oman after being tied up in a rope"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/306822/a-whale-washed-ashore-in-oman-after-being-tied-up-in-a-rope"
published_at: "2025-08-06T12:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689307745e877_777.jpg"
keywords: []
---

# വരിഞ്ഞ് മുറുക്കി കയർ..! ഒമാനിൽ തിമിംഗലം തീരത്ത് അടിഞ്ഞു

> **Lead Summary:** **മസ്ക്കത്ത് : [ **ശ്വാസംമുട്ടി ചത്ത തിമിംഗലം ഒമാൻ തീരത്ത് അടിഞ്ഞു. തിമിംഗലത്തിന്റെ ശരീരത്തിൽചുറ്റി വരിഞ്ഞ കയറാണ് ജീവനെടുത്തത്. കയർ വരിഞ്ഞു മുറുകിയതിനെ തുടർന്നു ശ്വാസമെടുക്കാനോ സ്വതന്ത്രമായി നീങ്ങാനോ കഴിയാതെയാണ് ചത്തതെന്ന് ഒമാൻ പരിസ്ഥിതി വകുപ്പ് അറിയിച്ചു.

## Article Content

**മസ്ക്കത്ത് : [ **ശ്വാസംമുട്ടി ചത്ത തിമിംഗലം ഒമാൻ തീരത്ത് അടിഞ്ഞു. തിമിംഗലത്തിന്റെ ശരീരത്തിൽചുറ്റി വരിഞ്ഞ കയറാണ് ജീവനെടുത്തത്. കയർ വരിഞ്ഞു മുറുകിയതിനെ തുടർന്നു ശ്വാസമെടുക്കാനോ സ്വതന്ത്രമായി നീങ്ങാനോ കഴിയാതെയാണ് ചത്തതെന്ന് ഒമാൻ പരിസ്ഥിതി വകുപ്പ് അറിയിച്ചു.

കടലിൽ തള്ളുന്ന മാലിന്യങ്ങൾ ജീവജാലങ്ങൾക്ക് ഉണ്ടാക്കുന്ന അപകടങ്ങളുടെ ഉദാഹരണമാണിതെന്നും പരിസ്ഥിതി വകുപ്പ് പറഞ്ഞു. കഴിഞ്ഞ വർഷം യുഎഇ തീരത്ത് ചത്തടിഞ്ഞ തിമിംഗലങ്ങളുടെ ശരീരം പരിശോധിച്ചതിലും പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റ് അവശിഷ്ടങ്ങളും കണ്ടെത്തിയിരുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/306822/a-whale-washed-ashore-in-oman-after-being-tied-up-in-a-rope)