---
title: "'ഇ-സ്കൂട്ടർ യാത്രക്കാർ ഒന്ന് ശ്രദ്ധിച്ചോ... ഇല്ലെക്കിൽ പണികിട്ടും' ​ഗതാ​ഗത നിയമങ്ങൾ പാലിക്കണമെന്ന് - അബുദാബി പൊലീസ്"
english_title: "'E-scooter riders, be careful... they will get stuck in traffic' - Abu Dhabi Police"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/306851/e-scooter-riders-be-careful-they-will-get-stuck-in-traffic-abu-dhabi-police"
published_at: "2025-08-06T14:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68931b1bef524_ooo.jpg"
keywords: []
---

# 'ഇ-സ്കൂട്ടർ യാത്രക്കാർ ഒന്ന് ശ്രദ്ധിച്ചോ... ഇല്ലെക്കിൽ പണികിട്ടും' ​ഗതാ​ഗത നിയമങ്ങൾ പാലിക്കണമെന്ന് - അബുദാബി പൊലീസ്

> **Lead Summary:** **അബുദാബി :** **[ **ഇ-സ്‌കൂട്ടർ യാത്രക്കാർക്കായി പുതിയ സുരക്ഷാ നിർദ്ദേശങ്ങൾ അബുദാബി പോലീസ് പുറത്തിറക്കി. തിരക്കേറിയ റോഡുകളിലൂടെയുള്ള യാത്രക്കാർ ഉണ്ടാക്കുന്ന അപകടങ്ങളുടെ വീഡിയോ ദൃശ്യങ്ങൾ പങ്കുവെച്ചുകൊണ്ടാണ് മുന്നറിയിപ്പ്. ഇ-സ്‌കൂട്ടർ ഉപയോഗിക്കുന്നവർ ഗതാഗത നിയമങ്ങൾ നിർബന്ധമായും പാലിക്കണമെന്നും, യാത്രയ്ക്കായി പ്രത്യേകം തയ്യാറാക്കിയ പാതകൾ മാത്രം ഉപയോഗിക്കണമെന്നും പോലീസ് നിർദ്ദേശിച്ചു.

## Article Content

**അബുദാബി :** **[ **ഇ-സ്‌കൂട്ടർ യാത്രക്കാർക്കായി പുതിയ സുരക്ഷാ നിർദ്ദേശങ്ങൾ അബുദാബി പോലീസ് പുറത്തിറക്കി. തിരക്കേറിയ റോഡുകളിലൂടെയുള്ള യാത്രക്കാർ ഉണ്ടാക്കുന്ന അപകടങ്ങളുടെ വീഡിയോ ദൃശ്യങ്ങൾ പങ്കുവെച്ചുകൊണ്ടാണ് മുന്നറിയിപ്പ്. ഇ-സ്‌കൂട്ടർ ഉപയോഗിക്കുന്നവർ ഗതാഗത നിയമങ്ങൾ നിർബന്ധമായും പാലിക്കണമെന്നും, യാത്രയ്ക്കായി പ്രത്യേകം തയ്യാറാക്കിയ പാതകൾ മാത്രം ഉപയോഗിക്കണമെന്നും പോലീസ് നിർദ്ദേശിച്ചു.

ഇ-സ്‌കൂട്ടറുകള്‍ ഓടിച്ചുകൊണ്ട് മൂന്ന് യുവാക്കള്‍ വേഗത്തില്‍ സഞ്ചരിക്കുന്നതും അപകടങ്ങളില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെടുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. സ്കൂട്ടർ യാത്രികരുടെ ഇത്തരം പെരുമാറ്റം വാഹനമോടിക്കുന്നവരുടെ ജീവൻ മാത്രമല്ല, മറ്റ് റോഡ് ഉപയോക്താക്കളുടെ ജീവനും അപകടത്തിലാക്കുന്നുവെന്ന് അബുദാബി പൊലീസ് പ്രതികരിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/306851/e-scooter-riders-be-careful-they-will-get-stuck-in-traffic-abu-dhabi-police)