---
title: "ഇനി ചിലവേറും; ദുബായിൽ ഡ്രൈവിങ് ലൈസൻസ് ഫീസിൽ വർദ്ധനവുമായി ആർടിഎ"
english_title: "Now the expenses will increase; the RTA announces an increase in the driving license fee in Dubai."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/306886/now-the-expenses-will-increase-the-rta-announces-an-increase-in-the-driving-license-fee-in-dubai"
published_at: "2025-08-06T17:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689345bf101e3_hj.jpg"
keywords: []
---

# ഇനി ചിലവേറും; ദുബായിൽ ഡ്രൈവിങ് ലൈസൻസ് ഫീസിൽ വർദ്ധനവുമായി ആർടിഎ

> **Lead Summary:** **ദുബായി: [** റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി ദുബായിൽ ഡ്രൈവിങ് ലൈസൻസ് ഫീസ് വർദ്ധിപ്പിച്ചു. പുതിയ ഡ്രൈവിങ് ലൈസൻസിനുള്ള ഫീസ് 810 ദിർഹമായി നിശ്ചയിച്ചു. ലൈസൻസ് റദ്ദാക്കുകയോ പിടിച്ചെടുക്കുകയോ ചെയ്തവർക്ക് പുതിയ ലൈസൻസ് ലഭിക്കാൻ 3,000 ദിർഹം അധികമായി നൽകേണ്ടിവരും.

## Article Content

**ദുബായി: [** റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി ദുബായിൽ ഡ്രൈവിങ് ലൈസൻസ് ഫീസ് വർദ്ധിപ്പിച്ചു. പുതിയ ഡ്രൈവിങ് ലൈസൻസിനുള്ള ഫീസ് 810 ദിർഹമായി നിശ്ചയിച്ചു. ലൈസൻസ് റദ്ദാക്കുകയോ പിടിച്ചെടുക്കുകയോ ചെയ്തവർക്ക് പുതിയ ലൈസൻസ് ലഭിക്കാൻ 3,000 ദിർഹം അധികമായി നൽകേണ്ടിവരും.

കൂടാതെ, പെർമിറ്റ് ഫീസുകളും പുതുക്കിയിട്ടുണ്ട്. ടൂ വീലർ, ഫോർ വീലർ എന്നിവയ്ക്ക് 100 ദിർഹവും ഹെവി വാഹനങ്ങൾക്ക് 200 ദിർഹവുമാണ് പുതിയ നിരക്ക്. ട്രാഫിക് ഫയൽ തുറക്കുന്നതിന് ഡ്രൈവിങ് സ്കൂളുകൾക്ക് നൽകുന്ന ഫീസിനു പുറമെ 200 ദിർഹം അധികമായി നൽകണം. മാർഗനിർദ്ദേശങ്ങളടങ്ങിയ ഗൈഡിന് 50 ദിർഹവും ഈടാക്കും

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/306886/now-the-expenses-will-increase-the-rta-announces-an-increase-in-the-driving-license-fee-in-dubai)