---
title: "വേഗപ്പാതയിൽ 'വേഗത' വേണം; കർശന മുന്നറിയിപ്പുമായി ദുബായ് പോലീസ്"
english_title: "Dubai Police issues strict warning on expressways"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/307482/dubai-police-issues-strict-warning-on-expressways"
published_at: "2025-08-09T15:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68971db9d4ca9_lonbv.jpg"
keywords: []
---

# വേഗപ്പാതയിൽ 'വേഗത' വേണം; കർശന മുന്നറിയിപ്പുമായി ദുബായ് പോലീസ്

> **Lead Summary:** **ദുബായ് :[ **ദുബായിൽ അതിവേഗ പാതയിൽ വേഗപരിധി പാലിക്കാനാകാത്ത വാഹനങ്ങൾക്ക് ദുബായ് പോലീസ് മുന്നറിയിപ്പ് നൽകി. അതിവേഗ ട്രാക്കിൽ സഞ്ചരിക്കുമ്പോൾ നിശ്ചിത വേഗം നിലനിർത്താൻ കഴിയുന്നില്ലെങ്കിൽ, വേഗം കുറഞ്ഞ ട്രാക്കിലേക്ക് മാറണമെന്നാണ് നിർദേശം. വേഗത കുറഞ്ഞ വാഹനങ്ങൾ അതിവേഗ പാതയിൽ തടസ്സങ്ങളുണ്ടാക്കുന്നത് ഒഴിവാക്കുക എന്നതാണ് ഈ നിർദേശത്തിന് പിന്നിലെ ലക്ഷ്യം.

## Article Content

**ദുബായ് :[ **ദുബായിൽ അതിവേഗ പാതയിൽ വേഗപരിധി പാലിക്കാനാകാത്ത വാഹനങ്ങൾക്ക് ദുബായ് പോലീസ് മുന്നറിയിപ്പ് നൽകി. അതിവേഗ ട്രാക്കിൽ സഞ്ചരിക്കുമ്പോൾ നിശ്ചിത വേഗം നിലനിർത്താൻ കഴിയുന്നില്ലെങ്കിൽ, വേഗം കുറഞ്ഞ ട്രാക്കിലേക്ക് മാറണമെന്നാണ് നിർദേശം. വേഗത കുറഞ്ഞ വാഹനങ്ങൾ അതിവേഗ പാതയിൽ തടസ്സങ്ങളുണ്ടാക്കുന്നത് ഒഴിവാക്കുക എന്നതാണ് ഈ നിർദേശത്തിന് പിന്നിലെ ലക്ഷ്യം.

അതിവേഗ പാതയിൽ വേഗം കുറച്ച് സഞ്ചരിക്കുന്നത് പിന്നാലെ വരുന്ന വാഹനങ്ങൾക്ക് ആശയക്കുഴപ്പമുണ്ടാക്കുകയും അപകടങ്ങൾക്ക് കാരണമാവുകയും ചെയ്യും. ഇത്തരം വാഹനങ്ങളെക്കുറിച്ച് വ്യാപകമായി പരാതികൾ ലഭിച്ചതിനെ തുടർന്നാണ് ദുബായ് പൊലീസ് മുന്നറിയിപ്പുമായി രം​ഗത്തെത്തിയത്. നഗരങ്ങളിൽ ഗതാഗതക്കുരുക്കിനും ഇത് കാരണമാകാറുണ്ട്. ക്രൂയിസ് കൺട്രോൾ സംവിധാനമുള്ള പുതിയ വാഹനങ്ങൾ ഉപയോഗിക്കുന്ന പലരും അതിവേഗ ട്രാക്കിൽ സഞ്ചരിക്കേണ്ട വേഗം ക്രമീകരിച്ചാണ് വാഹനം ഓടിക്കാറുള്ളത്.

ചില സാഹചര്യങ്ങളിൽ ക്രൂയിസ് കൺട്രോൾ മോഡിൽ വേഗത്തിൽ വരുന്ന വാഹനങ്ങൾക്ക് മുന്നിൽ വേഗം കുറച്ച് പോകുന്ന വാഹനങ്ങൾ തടസമാകാറുണ്ട്. ഇത് സഡൻ ബ്രേക്കിങ്ങിനും പിന്നാലെ ലെയ്ൻ മാറുമ്പോൾ മറ്റ് വാഹനങ്ങളുമായി കൂട്ടിയിടിക്കുന്നതിനും അപകടങ്ങൾക്കും കാരണമാകുന്നുവെന്നാണ് അധികൃതരുടെ വിലയിരുത്തൽ. ഇതോടെയാണ് ദുബായ് പൊലീസ് മുന്നറിയിപ്പുമായി രം​ഗത്തെത്തിയത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/307482/dubai-police-issues-strict-warning-on-expressways)