---
title: "ഗൾഫിലേക്കാണോ ...? ഈ മുന്നറിയിപ്പുകൾ അവഗണിക്കരുത് ! ഹാൻഡ് ബാഗേജിലെ ഈ നിരോധിത വസ്തുക്കൾ നിങ്ങളെ വെട്ടിലാക്കും"
english_title: "Prohibited items that expatriates traveling to Gulf countries cannot carry in cabin baggage"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/307890/prohibited-items-that-expatriates-traveling-to-gulf-countries-cannot-carry-in-cabin-baggage"
published_at: "2025-08-11T17:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6899ddebec010_flight.jpg"
keywords: []
---

# ഗൾഫിലേക്കാണോ ...? ഈ മുന്നറിയിപ്പുകൾ അവഗണിക്കരുത് ! ഹാൻഡ് ബാഗേജിലെ ഈ നിരോധിത വസ്തുക്കൾ നിങ്ങളെ വെട്ടിലാക്കും

> **Lead Summary:** **അബുദാബി:** ഗൾഫ് രാജ്യത്തേക്ക് പോകുന്ന പ്രവാസികള്‍ക്ക് ക്യാബിന്‍ ബാഗേജില്‍ കൊണ്ടുപോകാന്‍ പാടില്ലാത്ത നിരോധിത വസ്തുക്കളെ കുറിച്ച് വിവിധ രാജ്യങ്ങളിലെ അധികൃതരും വിമാന കമ്പനികളും നിരന്തരം മുന്നറിയിപ്പുകള്‍ നല്‍കാറുണ്ട്. അടുത്തിടെ ക്യാബിനില്‍ പവര്‍ ബാങ്കുകള്‍ ഉപയോഗിക്കുന്നതിനെതിരെ എമിറേറ്റ്സ് എയര്‍ലൈനും സുപ്രധാന അറിയിപ്പ് പുറപ്പെടുവിച്ചിരുന്നു.

## Article Content

**അബുദാബി:** ഗൾഫ് രാജ്യത്തേക്ക് പോകുന്ന പ്രവാസികള്‍ക്ക് ക്യാബിന്‍ ബാഗേജില്‍ കൊണ്ടുപോകാന്‍ പാടില്ലാത്ത നിരോധിത വസ്തുക്കളെ കുറിച്ച് വിവിധ രാജ്യങ്ങളിലെ അധികൃതരും വിമാന കമ്പനികളും നിരന്തരം മുന്നറിയിപ്പുകള്‍ നല്‍കാറുണ്ട്. അടുത്തിടെ ക്യാബിനില്‍ പവര്‍ ബാങ്കുകള്‍ ഉപയോഗിക്കുന്നതിനെതിരെ എമിറേറ്റ്സ് എയര്‍ലൈനും സുപ്രധാന അറിയിപ്പ് പുറപ്പെടുവിച്ചിരുന്നു.

ഹാൻഡ് ബാഗേജില്‍ കൊണ്ടുപോകാന്‍ പാടില്ലാത്ത നിരോധിത വസ്തുക്കള്‍ ഏതൊക്കെയാണെന്ന് യുഎഇ എയര്‍പോര്‍ട്ട് അധികൃതര്‍ മുമ്പും അറിയിച്ചിട്ടുണ്ട്. വിവിധ വിമാന കമ്പനികളും വ്യത്യസ്ത വസ്തുക്കള്‍ക്കാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്. യാത്ര പുറപ്പെടും മുമ്പ് യാത്ര പ്ലാന്‍ ചെയ്ത എയര്‍ലൈനുമായി ബന്ധപ്പെട്ട് പരിശോധിച്ച് ഉറപ്പാക്കേണ്ടതുണ്ട്.

**ദുബൈയിൽ ഹാന്‍ഡ് ബാഗേജില്‍ നിരോധിച്ച വസ്തുക്കള്‍**

ചുറ്റികകൾ,  ആണികൾ, സ്ക്രൂഡ്രൈവറുകളും മൂർച്ചയുള്ള മറ്റ് ഉപകരണങ്ങളും, 6 സെന്‍റീമീറ്ററിൽ കൂടുതൽ നീളമുള്ള ബ്ലേഡുള്ള കത്രിക, വ്യക്തിഗത ഗ്രൂമിംഗ് കിറ്റ് (6 സെൻ്റിമീറ്ററിൽ കൂടുതൽ നീളമുള്ള ഭാഗങ്ങൾ കണ്ടുകെട്ടും), വാളുകളും മൂർച്ചയുള്ള വസ്തുക്കളും, കൈവിലങ്ങുകൾ, തോക്കുകൾ, ഫ്ലെയർ ഗണ്ണുകളിലെ വെടിയുണ്ടകൾ, ലേസർ ഗണ്ണുകൾ, വാക്കി ടോക്കി, ലൈറ്ററുകൾ. (എന്നാൽ, യാത്രക്കാരന് കൈവശം ഒരു ലൈറ്റർ മാത്രമേ കൊണ്ടുപോകാൻ അനുവാദമുള്ളൂ.) , ബാറ്റുകൾ, മാർഷ്യൽ ആർട്സ് ആയുധങ്ങൾ, ഡ്രില്ലുകൾ, കയറുകൾ, അളക്കുന്ന ടേപ്പുകൾ, പാക്കിംഗ് ടേപ്പുകൾ, സ്വകാര്യ യാത്രകൾക്കായുള്ള ഇലക്ട്രിക്കൽ കേബിളുകൾ ഒഴികെ മറ്റുള്ളവ.

**ദുബൈയിലെ വിമാനത്താവളങ്ങളിൽ ഹാൻഡ് ബാഗേജുകളിലെ പ്രധാന നിയന്ത്രണങ്ങൾ**

**ഷാർജയിൽ നിരോധിച്ച വസ്തുക്കൾ**

**നിയന്ത്രിത സാധനങ്ങൾ**

ദ്രാവകങ്ങൾ: പരിമിതമായ അളവിൽ മാത്രമേ ദ്രാവകങ്ങൾ കൊണ്ടുപോകാൻ പാടുള്ളൂ (100ml വരെ). ഇതിൽ ടോയ്ലറ്ററികൾ, പാനീയങ്ങൾ, പെർഫ്യൂമുകൾ, സൗന്ദര്യവർധക വസ്തുക്കൾ, തണുത്തുറഞ്ഞ ദ്രാവകങ്ങൾ എന്നിവ ഉൾപ്പെടുന്നു. ഈ കുപ്പികൾ 20cm x 20cm വലുപ്പമുള്ളതും വീണ്ടും അടയ്ക്കാവുന്നതുമായ ഒരു സുതാര്യമായ പ്ലാസ്റ്റിക് ബാഗിൽ വെച്ച് എക്സ്-റേ സ്ക്രീനിംഗ് പോയിന്റിൽ ഉദ്യോഗസ്ഥരെ കാണിക്കണം.

മരുന്നുകളും പ്രത്യേക ഭക്ഷണസാധനങ്ങളും: കുഞ്ഞുങ്ങളുടെ ഭക്ഷണം, മരുന്നുകൾ എന്നിവ പ്രത്യേകമായി കരുതണം. മരുന്നുകൾക്ക് ആധികാരികത തെളിയിക്കാൻ ഡോക്ടറുടെ കുറിപ്പോ മറ്റ് രേഖകളോ അധികാരികൾ ആവശ്യപ്പെട്ടേക്കാം.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/307890/prohibited-items-that-expatriates-traveling-to-gulf-countries-cannot-carry-in-cabin-baggage)