---
title: "യാത്ര തുടങ്ങും മുൻപ് ഈ മാറ്റങ്ങൾ അറിയണം; യു.എ.ഇയിൽ വിനോദസഞ്ചാരികൾക്കായി പുതിയ മാർഗനിർദേശങ്ങൾ"
english_title: "You should know these changes before you travel; New guidelines for tourists in the UAE"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/308200/you-should-know-these-changes-before-you-travel-new-guidelines-for-tourists-in-the-uae"
published_at: "2025-08-13T11:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689c2619719ca_13_day.jpg"
keywords: []
---

# യാത്ര തുടങ്ങും മുൻപ് ഈ മാറ്റങ്ങൾ അറിയണം; യു.എ.ഇയിൽ വിനോദസഞ്ചാരികൾക്കായി പുതിയ മാർഗനിർദേശങ്ങൾ

> **Lead Summary:** **ദുബായ്:[ **വിദേശ രാജ്യങ്ങളിൽ വിനോദ സഞ്ചാരത്തിന് പോകുന്നവർക്കായി യു.എ.ഇ. പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി. അടുത്തിടെ തുർക്കിയിലും ഒമാനിലുമുണ്ടായ വാഹനാപകടങ്ങളിൽ യു.എ.ഇ പൗരന്മാർ മരിച്ച സാഹചര്യത്തിലാണ് ഈ നടപടി. സുരക്ഷിതമായ യാത്ര ഉറപ്പാക്കാൻ വിനോദസഞ്ചാരികൾ ഈ നിർദ്ദേശങ്ങൾ പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. ആ 5 നിർദേശങ്ങളിലേക്ക്

## Article Content

**ദുബായ്:[ **വിദേശ രാജ്യങ്ങളിൽ വിനോദ സഞ്ചാരത്തിന് പോകുന്നവർക്കായി യു.എ.ഇ. പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി. അടുത്തിടെ തുർക്കിയിലും ഒമാനിലുമുണ്ടായ വാഹനാപകടങ്ങളിൽ യു.എ.ഇ പൗരന്മാർ മരിച്ച സാഹചര്യത്തിലാണ് ഈ നടപടി. സുരക്ഷിതമായ യാത്ര ഉറപ്പാക്കാൻ വിനോദസഞ്ചാരികൾ ഈ നിർദ്ദേശങ്ങൾ പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. ആ 5 നിർദേശങ്ങളിലേക്ക്

∙ ഏതു രാജ്യത്തേക്കാണോ പോകുന്നത് അവിടത്തെ പ്രാദേശിക നിയമങ്ങൾ മനസിലാക്കണം. ഗതാഗത നിയമങ്ങളും നിയന്ത്രണങ്ങളും അറിയുകയും അനുസരിക്കുകയും വേണം.

∙ സന്ദർശിക്കുന്ന രാജ്യത്തെ കാലാവസ്ഥ, റോഡുകളുടെ അവസ്ഥ എന്നിവ യാത്രയ്ക്കു മുൻപേ അറിയണം

∙ വിദേശത്തേക്ക് വാഹനം ഓടിച്ചാണ് പോകുന്നതെങ്കിൽ റോഡിൽ ഇരട്ടി ജാഗ്രത പാലിക്കണം. വഴികളും ഗതാഗത നിയന്ത്രണങ്ങളും പ്രദേശത്തിന്റെ ഭൂമി ശാസ്ത്രവും അറിയാത്തതിനാൽ നല്ല ശ്രദ്ധ വേണം.

∙ റോഡ് യാത്രയേക്കാൾ വിമാന യാത്ര ചെയ്യുന്നതാണ് അഭികാമ്യം. കൂടുതൽ സുരക്ഷിതവും സുഖകരവും സമ്മർദ്ദരഹിതവുമായത് വിമാനയാത്രയാണ്.

∙ യാത്രയും റെന്റൽ കാറും ബുക്ക് ചെയ്യും മുൻപ് ടൂർ ഓപ്പറേറ്റർമാരെക്കുറിച്ച് അറിഞ്ഞിരിക്കണം. നല്ല റേറ്റിങ്ങുള്ള കമ്പനികൾ വഴി ബുക്ക് ചെയ്യാൻ ശ്രമിക്കുക. അത്യാവശ്യ സന്ദർഭങ്ങളിൽ ‍0097180024 എന്ന നമ്പർ ഉപയോഗിക്കാം.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/308200/you-should-know-these-changes-before-you-travel-new-guidelines-for-tourists-in-the-uae)