---
title: "പ്രവാസി മലയാളികൾക്ക് 'ഇരട്ടിമധുരം': നബിദിന അവധി പ്രഖ്യാപിച്ച് കുവൈത്ത്"
english_title: "for expatriate Malayalees Kuwait declares Prophet's Day holiday"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/308218/for-expatriate-malayalees-kuwait-declares-prophets-day-holiday"
published_at: "2025-08-13T11:51:00+05:30"
category: "Life & Arabia"
language: "ml"
image: "https://gcc.truevisionnews.com/image-uploads/689c2f1c53ade_hjghj.jpg"
keywords: []
---

# പ്രവാസി മലയാളികൾക്ക് 'ഇരട്ടിമധുരം': നബിദിന അവധി പ്രഖ്യാപിച്ച് കുവൈത്ത്

> **Lead Summary:** **കു​വൈ​ത്ത്​ സി​റ്റി: [**മു​ഹ​മ്മ​ദ്​ ന​ബി​യു​ടെ ജ​ന്മ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച്​ കു​വൈ​ത്തി​ൽ സെ​പ്റ്റം​ബ​ർ നാ​ലി​ന് വ്യാ​ഴാ​ഴ്ച പൊ​തു അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. ഈ ​ദി​വ​സം എ​ല്ലാ മ​ന്ത്രാ​ല​യ​ങ്ങ​ളും, സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക​ളും, പൊ​തു സ്ഥാ​പ​ന​ങ്ങ​ളും അ​വ​ധി ആ​യി​രി​ക്കും. അ​തേ​സ​മ​യം അ​വ​ശ്യ സേ​വ​ന​ങ്ങ​ൾ ന​ൽ​കു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കും.

## Article Content

**കു​വൈ​ത്ത്​ സി​റ്റി: [**മു​ഹ​മ്മ​ദ്​ ന​ബി​യു​ടെ ജ​ന്മ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച്​ കു​വൈ​ത്തി​ൽ സെ​പ്റ്റം​ബ​ർ നാ​ലി​ന് വ്യാ​ഴാ​ഴ്ച പൊ​തു അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. ഈ ​ദി​വ​സം എ​ല്ലാ മ​ന്ത്രാ​ല​യ​ങ്ങ​ളും, സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക​ളും, പൊ​തു സ്ഥാ​പ​ന​ങ്ങ​ളും അ​വ​ധി ആ​യി​രി​ക്കും. അ​തേ​സ​മ​യം അ​വ​ശ്യ സേ​വ​ന​ങ്ങ​ൾ ന​ൽ​കു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കും.

വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ൾ വാ​രാ​ന്ത അ​വ​ധി ആ​യ​തി​നാ​ൽ ഞാ​യ​റാ​ഴ്ച​യാ​കും ഔ​ദ്യോ​ഗി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​ന​രാ​രം​ഭി​ക്കു​ക. ഇ​തോ​ടെ മൂ​ന്നു ദി​വ​സ​ത്തെ തു​ട​ർ​ച്ച​യാ​യ അ​വ​ധി ല​ഭി​ക്കും. ആ​ക്ടി​ങ് പ്ര​ധാ​ന​മ​ന്ത്രി​യും ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​മാ​യ ശൈ​ഖ് ഫ​ഹ​ദ് യൂ​സ​ഫ് സ​ഊ​ദ് അ​സ്സ​ബാ​ഹി​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ ചൊ​വ്വാ​ഴ്ച ന​ട​ന്ന പ്ര​തി​വാ​ര മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ലാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച തീ​രു​മാ​നം എ​ടു​ത്ത​ത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/308218/for-expatriate-malayalees-kuwait-declares-prophets-day-holiday)