---
title: "ഒമാനില്‍ മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി സേവനം താത്കാലികമായി നിര്‍ത്തുന്നു "
english_title: "Oman temporarily suspends mobile number portability service"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/308325/oman-temporarily-suspends-mobile-number-portability-service"
published_at: "2025-08-13T17:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689c83c7e5034_moble.jpg"
keywords: []
---

# ഒമാനില്‍ മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി സേവനം താത്കാലികമായി നിര്‍ത്തുന്നു 

> **Lead Summary:** മസ്‌കത്ത്: ഒമാനില്‍ മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി (എംഎന്‍പി) സേവനം താത്കാലികമായി നിര്‍ത്തുന്നു. പുതിയ സംവിധാനങ്ങളിലേക്ക് മാറുന്നതിന്റെ ഭാഗമായാണ് ഈ മാറ്റം. ഈ മാസം 18 മുതല്‍ ഈ മാറ്റം പ്രാബല്യത്തില്‍ വരുമെന്ന് ടെലികമ്യുണിക്കേഷന്‍സ് റഗുലേറ്ററി അതോറിറ്റി അറിയച്ചു. സേവന നിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ സെന്‍ട്രല്‍ പോര്‍ട്ടബിലിറ്റി സംവിധാനത്തിലേക്ക് മാറുന്നത്.

## Article Content

മസ്‌കത്ത്: ഒമാനില്‍ മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി (എംഎന്‍പി) സേവനം താത്കാലികമായി നിര്‍ത്തുന്നു. പുതിയ സംവിധാനങ്ങളിലേക്ക് മാറുന്നതിന്റെ ഭാഗമായാണ് ഈ മാറ്റം. ഈ മാസം 18 മുതല്‍ ഈ മാറ്റം പ്രാബല്യത്തില്‍ വരുമെന്ന് ടെലികമ്യുണിക്കേഷന്‍സ് റഗുലേറ്ററി അതോറിറ്റി അറിയച്ചു. സേവന നിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ സെന്‍ട്രല്‍ പോര്‍ട്ടബിലിറ്റി സംവിധാനത്തിലേക്ക് മാറുന്നത്.

ഉപഭോക്താക്കള്‍ക്ക് ഭാവിയില്‍ മികച്ച നെറ്റ്‌വര്‍ക്ക് സേവനങ്ങള്‍ ആസ്വദിക്കുന്നതിനൊപ്പം അവരുടെ നമ്പറുകള്‍ നിലനിര്‍ത്താനും അനുവദിക്കുന്ന അപ്‌ഗ്രേഡ് ചെയ്ത സിസ്റ്റത്തിലേക്കുള്ള സുഗമമായ മാറ്റം ഉറപ്പാക്കാനും സാധിക്കും. പേര്‍ട്ടബിള്‍ സംവിധാനം താത്കാലികമായി നിര്‍ത്തിവയ്ക്കുന്നതിന് മുൻപ് നിലവില്‍ പോര്‍ട്ടബിലിറ്റിക്കായി അപേക്ഷിച്ചവര്‍ നടപടികള്‍ പൂര്‍ത്തിയാക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/308325/oman-temporarily-suspends-mobile-number-portability-service)