---
title: "ശ്രദ്ധിക്കുക .... ! യുഎഇക്ക് പിന്നാലെ ഖത്തർ എയർവേയ്‌സ് വിമാനങ്ങളിലും പവർ ബാങ്കുകൾക്ക് വിലക്ക് "
english_title: "Qatar Airways bans Anker brand power bank models on flights "
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/308427/qatar-airways-bans-anker-brand-power-bank-models-on-flights"
published_at: "2025-08-14T11:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689d76ca9633b_qatar.jpg"
keywords: []
---

# ശ്രദ്ധിക്കുക .... ! യുഎഇക്ക് പിന്നാലെ ഖത്തർ എയർവേയ്‌സ് വിമാനങ്ങളിലും പവർ ബാങ്കുകൾക്ക് വിലക്ക് 

> **Lead Summary:** ദോഹ:**[** യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത്, ഖത്തർ എയർവേയ്‌സ് വിമാനങ്ങളിൽ ആങ്കർ ബ്രാൻഡിന്റെ ചില നിശ്ചിത പവർ ബാങ്ക് മോഡലുകൾക്ക് വിലക്ക് ഏർപ്പെടുത്തി. ലിഥിയം-അയൺ ബാറ്ററി തകരാറുകൾ തീപിടിത്തത്തിന് കാരണമായേക്കാം എന്ന ആശങ്കയെ തുടർന്നാണ് ഈ മുൻകരുതൽ നടപടി.

## Article Content

ദോഹ:**[** യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത്, ഖത്തർ എയർവേയ്‌സ് വിമാനങ്ങളിൽ ആങ്കർ ബ്രാൻഡിന്റെ ചില നിശ്ചിത പവർ ബാങ്ക് മോഡലുകൾക്ക് വിലക്ക് ഏർപ്പെടുത്തി. ലിഥിയം-അയൺ ബാറ്ററി തകരാറുകൾ തീപിടിത്തത്തിന് കാരണമായേക്കാം എന്ന ആശങ്കയെ തുടർന്നാണ് ഈ മുൻകരുതൽ നടപടി.

കഴിഞ്ഞ മാസം ഖത്തറിലെ വാണിജ്യ, വ്യവസായ മന്ത്രാലയം വിപണിയിൽ നിന്ന് പിൻവലിച്ച A1647, A1652, A1681, A1689, A1257, A1642, ആങ്കർ പവർ കോർ 10000 എന്നീ മോഡലുകൾക്കാണ് ഖത്തർ എയർവേയ്‌സ് വിമാനങ്ങളിലും നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.

യാത്രയ്ക്ക് പുറപ്പെടുന്നതിന് മുൻപ് തങ്ങളുടെ കൈവശം ഈ നിരോധിത മോഡലുകളിലുള്ള ആങ്കർ പവർ ബാങ്കുകൾ ഇല്ലെന്ന് യാത്രക്കാർ ഉറപ്പുവരുത്തണമെന്ന് എയർലൈൻ അധികൃതർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/308427/qatar-airways-bans-anker-brand-power-bank-models-on-flights)