---
title: "നിങ്ങളുടെ ഒരു ക്ലിക്ക് മതി, ദുബായ് നഗരം വൃത്തിയാകും; പൊതുശുചിത്വം ഉറപ്പാക്കാൻ പുതിയ മൊബൈൽ ആപ്ലിക്കേഷൻ"
english_title: "Just one click from you, the city of Dubai will be clean; a new mobile application to ensure public cleanliness"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/308442/just-one-click-from-you-the-city-of-dubai-will-be-clean-a-new-mobile-application-to-ensure-public-cleanliness"
published_at: "2025-08-14T11:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689d8321846d0_WhatsApp_Image_2025-08-13_at_11.30.47_PM.jpeg"
keywords: []
---

# നിങ്ങളുടെ ഒരു ക്ലിക്ക് മതി, ദുബായ് നഗരം വൃത്തിയാകും; പൊതുശുചിത്വം ഉറപ്പാക്കാൻ പുതിയ മൊബൈൽ ആപ്ലിക്കേഷൻ

> **Lead Summary:** **ദുബായി:[**ദുബായിൽ പൊതുശുചിത്വം ഉറപ്പാക്കാൻ അധികൃതർ പുതിയ മൊബൈൽ ആപ്ലിക്കേഷൻ അവതരിപ്പിച്ചു. ദുബായ് മുൻസിപ്പാലിറ്റി രൂപകൽപ്പന ചെയ്ത ആപ്ലിക്കേഷന്റെ പേര് 'ഇൽതിസാം' എന്നാണ്. ഈ പുതിയ ആപ്ലിക്കേഷൻ വഴി പൊതുശുചിത്വ ലംഘനങ്ങൾ ഉപയോക്താക്കൾക്ക് നേരിട്ട് രേഖപ്പെടുത്താൻ സാധിക്കും.

## Article Content

**ദുബായി:[**ദുബായിൽ പൊതുശുചിത്വം ഉറപ്പാക്കാൻ അധികൃതർ പുതിയ മൊബൈൽ ആപ്ലിക്കേഷൻ അവതരിപ്പിച്ചു. ദുബായ് മുൻസിപ്പാലിറ്റി രൂപകൽപ്പന ചെയ്ത ആപ്ലിക്കേഷന്റെ പേര് 'ഇൽതിസാം' എന്നാണ്. ഈ പുതിയ ആപ്ലിക്കേഷൻ വഴി പൊതുശുചിത്വ ലംഘനങ്ങൾ ഉപയോക്താക്കൾക്ക് നേരിട്ട് രേഖപ്പെടുത്താൻ സാധിക്കും.

നിയമലംഘനങ്ങളുടെ ചിത്രങ്ങൾ എടുക്കാനും, സ്ഥലം രേഖപ്പെടുത്താനും, അനുബന്ധ കുറിപ്പുകൾ ചേർക്കാനും ഈ ആപ്പ് സൗകര്യമൊരുക്കുന്നു. ഇതിലൂടെ, പൊതുജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കി നഗരം കൂടുതൽ വൃത്തിയുള്ളതാക്കുക എന്നതാണ് അധികൃതരുടെ ലക്ഷ്യം. ഇൽതിസാം ആപ്ലിക്കേഷന്റെ സഹായത്തോടെ ശുചിത്വവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ജനങ്ങൾക്ക് കൂടുതൽ ഫലപ്രദമായി ഇടപെടാൻ സാധിക്കും.

'പൊതുശുചിത്വം എന്നത് ഒരു സാങ്കേതിക പ്രശ്നം മാത്രമല്ല, അതൊരു പൗരബോധവും പ്രതിബദ്ധതയുമാണ്.' ദുബായ് മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ മർവാൻ അഹമ്മദ് ബിൻ ഘാലിത പറഞ്ഞു.

'ഭാവി തലമുറകൾക്കായി സുസ്ഥിരവും വാസയോഗ്യവുമായ ദുബായ് കെട്ടിപ്പടുക്കുന്നതിൽ ഓരോ ഉദ്യോഗസ്ഥനും ഓരോ പൗരനും ഒരുപോലെ പങ്കാളികളാണ്.' മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ വ്യക്തമാക്കി.

ദുബായ് മുൻസിപ്പാലിറ്റിയുടെ പ്രവർത്തനങ്ങൾ ഡിജിറ്റലായി മാറ്റുകയെന്നതിലേക്കുള്ള ഒരു സുപ്രധാന ചുവടുവെപ്പുകൂടിയായാണ് ഇൽതിസാം ആപ്പിനെ മുൻസിപ്പാലിറ്റി വിലയിരുത്തുന്നത്. നഗരസൗന്ദര്യം, പൊതുജനാരോഗ്യം, പാരിസ്ഥിതിക സുസ്ഥിരത തുടങ്ങിയവ സംരക്ഷിക്കുന്നതും ആപ്പ് വഴി ലക്ഷ്യമിടുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/308442/just-one-click-from-you-the-city-of-dubai-will-be-clean-a-new-mobile-application-to-ensure-public-cleanliness)