---
title: "ഒടുവിൽ പണികിട്ടി....;  ബഹ്റൈനിൽ ലൈസൻസില്ലാതെ  പ്രവർത്തിച്ച ആറ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെതിരെ നടപടി"
english_title: "Action taken against six educational institutions operating without licenses in Bahrain"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/308538/action-taken-against-six-educational-institutions-operating-without-licenses-in-bahrain"
published_at: "2025-08-14T17:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689dd26609fad_room.jpg"
keywords: []
---

# ഒടുവിൽ പണികിട്ടി....;  ബഹ്റൈനിൽ ലൈസൻസില്ലാതെ  പ്രവർത്തിച്ച ആറ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെതിരെ നടപടി

> **Lead Summary:** **മനാമ : **ലൈസൻസില്ലാതെ അനധികൃതമായി പ്രവർത്തിച്ച വിദ്യാഭ്യാസ സെന്ററുകൾക്കെതിരെ നടപടി. ഓരോ സ്ഥാപനങ്ങളുടെയും ഉടമകൾക്കെതിരെ 1,000 മുതൽ 2,000 ബഹ്റൈൻ ദിനാർ (ഏകദേശം നാലര ലക്ഷത്തിലധികം ഇന്ത്യൻ രൂപ)വരെയാണ് പിഴ ചുമത്തിയത്. മൈനർ ക്രിമിനൽ കോടതിയുടേതാണ് വിധി.

## Article Content

**മനാമ : **ലൈസൻസില്ലാതെ അനധികൃതമായി പ്രവർത്തിച്ച വിദ്യാഭ്യാസ സെന്ററുകൾക്കെതിരെ നടപടി. ഓരോ സ്ഥാപനങ്ങളുടെയും ഉടമകൾക്കെതിരെ 1,000 മുതൽ 2,000 ബഹ്റൈൻ ദിനാർ (ഏകദേശം നാലര ലക്ഷത്തിലധികം ഇന്ത്യൻ രൂപ)വരെയാണ് പിഴ ചുമത്തിയത്. മൈനർ ക്രിമിനൽ കോടതിയുടേതാണ് വിധി.

ആറ് അനധികൃത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമെതിരെ വിദ്യാഭ്യാസ മന്ത്രാലയത്തിൽ പരാതികൾ ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് 6 കേന്ദ്രങ്ങളും ലൈസൻസ് ഇല്ലാതെയാണ് പ്രവർത്തിക്കുന്നതെന്ന് കണ്ടെത്തിയത്. മൂന്ന് മുതൽ 18 വരെ പ്രായമുള്ള കുട്ടികളെയാണ് സെന്ററുകളിൽ പഠിപ്പിച്ചിരുന്നത്. ചില കേന്ദ്രങ്ങളിൽ അറുപതോളം വിദ്യാർഥികളാണ് പഠനത്തിനെത്തിയിരുന്നത്.

ലൈസൻസില്ലെന്ന് മാത്രമല്ല കിന്റർഗാർട്ടനുകളും സ്കൂളുകളും പാലിക്കേണ്ട സേഫ്റ്റി ചട്ടങ്ങളും ഇവർ ലംഘിച്ചതായി കണ്ടെത്തി. അടിസ്ഥാന മുൻകരുതൽ നടപടികൾ, നിലവാരം കുറ​‍ഞ്ഞ സുരക്ഷാ ഉപകരണങ്ങൾ, ചൈൽ‍‍ഡ് പ്രൊട്ടക്ഷൻ പ്രോട്ടോക്കോൾ പാലിക്കാതിരിക്കൽ എന്നിവയുൾപ്പെടെയുള്ള ലംഘനങ്ങളാണ് കണ്ടെത്തിയത്.

ആറ് കേന്ദ്രങ്ങളുടെയും പ്രവർത്തനം സംബന്ധിച്ച് പബ്ലിക് പ്രോസിക്യൂഷൻ അന്വേഷണം നടത്തുകയും കുറ്റക്കാരെന്ന് കണ്ടെത്തിയതിനെ തുടർന്ന് നടത്തിപ്പുകാരെ അറസ്റ്റ് ചെയ്ത് സ്ഥാപനങ്ങൾ അടച്ചുപൂട്ടുകയും ചെയ്തിരുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/308538/action-taken-against-six-educational-institutions-operating-without-licenses-in-bahrain)