---
title: "ചെറുത് കുടുങ്ങാതെ നോക്കിക്കോ....; ഒമാനിൽ അയക്കൂറ മീൻ പിടിക്കുന്നതിന് നാളെ മുതൽ വിലക്ക്"
english_title: "A temporary ban on fishing for mackerel in Oman will come into effect from tomorrow."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/308643/a-temporary-ban-on-fishing-for-mackerel-in-oman-will-come-into-effect-from-tomorrow"
published_at: "2025-08-15T11:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689ec6ef44f87_fish.jpg"
keywords: []
---

# ചെറുത് കുടുങ്ങാതെ നോക്കിക്കോ....; ഒമാനിൽ അയക്കൂറ മീൻ പിടിക്കുന്നതിന് നാളെ മുതൽ വിലക്ക്

> **Lead Summary:** **മസ്‌കത്ത് : ** ഒമാനില്‍ അയക്കൂറ മീൻ പിടിക്കുന്നതിനുള്ള താൽക്കാലിക വിലക്ക് നാളെ മുതൽ പ്രാബല്യത്തില്‍. ഒക്ടോബര്‍ 15 വരെ രണ്ട് മാസക്കാലത്തേക്കാണ് വിലക്ക് നിലനില്‍ക്കുകയെന്ന് കാര്‍ഷിക, മത്സ്യബന്ധന, ജലവിഭവ മന്ത്രാലയം അറിയിച്ചു. അയക്കൂറ മീനുകളുടെ പ്രജനന കാലമായതിനാലാണ് നിരോധനം.

## Article Content

**മസ്‌കത്ത് : ** ഒമാനില്‍ അയക്കൂറ മീൻ പിടിക്കുന്നതിനുള്ള താൽക്കാലിക വിലക്ക് നാളെ മുതൽ പ്രാബല്യത്തില്‍. ഒക്ടോബര്‍ 15 വരെ രണ്ട് മാസക്കാലത്തേക്കാണ് വിലക്ക് നിലനില്‍ക്കുകയെന്ന് കാര്‍ഷിക, മത്സ്യബന്ധന, ജലവിഭവ മന്ത്രാലയം അറിയിച്ചു. അയക്കൂറ മീനുകളുടെ പ്രജനന കാലമായതിനാലാണ് നിരോധനം.

ഈ കാലയളവില്‍ 65 സെന്റിമീറ്റർ നീളത്തിൽ കുറഞ്ഞ അയക്കൂറ മീനുകൾ പിടിക്കുന്നതിനാണ് വിലക്കുള്ളത്. ഇവ മീൻപിടിത്ത വലയിൽ കുടുങ്ങിയാല്‍ കടലിലേക്ക് തന്നെ ഉപേക്ഷിക്കണമെന്ന് മന്ത്രാലയം അധികൃതർ മീൻപിടിത്ത തൊഴിലാളികളോട് നിര്‍ദേശിച്ചു. വ്യവസ്ഥ ലംഘിച്ചാൽ കർശന നടപടികൾ സ്വീകരിക്കും.

എന്നാല്‍, വലിയ അയക്കൂറകൾ വിപണിയില്‍ ലഭ്യമാകും. അയക്കൂറ കയറ്റുമതി ചെയ്യുന്നതിനും വിലക്കുണ്ട്. ഓരോ മീൻ വിതരണ കമ്പനികളിലും നിലവിലുള്ള അയക്കൂറ ശേഖരത്തിന്റെ അളവും മന്ത്രാലയത്തെ അറിയിക്കണം. ഇതര ഗള്‍ഫ് നാടുകളിലേക്കുള്‍പ്പെടെ വന്‍ തോതില്‍ മീൻ കയറ്റുമതി ചെയ്യുന്ന രാജ്യമാണ് ഒമാൻ.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/308643/a-temporary-ban-on-fishing-for-mackerel-in-oman-will-come-into-effect-from-tomorrow)