---
title: "ഒമാനിലെ സുഹാറിൽ താമസ കെട്ടിടത്തിൽ തീപിടിത്തം; രണ്ട് സ്ത്രീകൾക്ക് ഗുരുതര പരിക്ക്"
english_title: "Two women seriously injured in fire at residential building in Suhar, Oman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/308938/two-women-seriously-injured-in-fire-at-residential-building-in-suhar-oman"
published_at: "2025-08-16T13:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a03edd2683b_oman.jpg"
keywords: []
---

# ഒമാനിലെ സുഹാറിൽ താമസ കെട്ടിടത്തിൽ തീപിടിത്തം; രണ്ട് സ്ത്രീകൾക്ക് ഗുരുതര പരിക്ക്

> **Lead Summary:** സുഹാർ: **[** ഒമാനിലെ വടക്കൻ ബാത്തിന ഗവർണറേറ്റിൽ സുഹാർ വിലായത്തിലെ താമസ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ രണ്ട് സ്ത്രീകൾക്ക് ഗുരുതരമായി പരിക്കേറ്റു.വ്യാഴാഴ്ചയാണ് സംഭവം നടന്നത്. പരിക്കേറ്റ ഇരുവരുടെയും നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് വിഭാഗം സംഭവസ്ഥലത് എത്തുകയും . അഗ്നിശമന സേനാംഗങ്ങൾ കെട്ടിടത്തിനുള്ളിൽ കുടുങ്ങിക്കിടന്ന രണ്ട് സ്ത്രീകളെയും അതിസാഹസികമായി രക്ഷപ്പെടുതുകയുമായിരുന്നു .

## Article Content

സുഹാർ: **[** ഒമാനിലെ വടക്കൻ ബാത്തിന ഗവർണറേറ്റിൽ സുഹാർ വിലായത്തിലെ താമസ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ രണ്ട് സ്ത്രീകൾക്ക് ഗുരുതരമായി പരിക്കേറ്റു.വ്യാഴാഴ്ചയാണ് സംഭവം നടന്നത്. പരിക്കേറ്റ ഇരുവരുടെയും നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് വിഭാഗം സംഭവസ്ഥലത് എത്തുകയും . അഗ്നിശമന സേനാംഗങ്ങൾ കെട്ടിടത്തിനുള്ളിൽ കുടുങ്ങിക്കിടന്ന രണ്ട് സ്ത്രീകളെയും അതിസാഹസികമായി രക്ഷപ്പെടുതുകയുമായിരുന്നു .

ഇവർക്ക് പ്രാഥമിക ചികിത്സ നൽകിയ ശേഷം സമീപത്തെ ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. അഗ്നിശമന സേനയുടെ സമയോചിതമായ ഇടപെടൽ തീ മറ്റ് ഭാഗങ്ങളിലേക്ക് പടരുന്നത് തടയുകയും വൻ ദുരന്തം ഒഴിവാക്കുകയും ചെയ്തു.പരിക്കേറ്റ സ്ത്രീകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അധികൃതർ ഇതുവരെ പുറത്തുവിട്ടിട്ടില്ല. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ലെന്നും അന്വേഷണം നടന്നുവരികയാണെന്നും അധികൃതർ അറിയിച്ചു

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/308938/two-women-seriously-injured-in-fire-at-residential-building-in-suhar-oman)