---
title: "ഒമാനിൽ ബോട്ട്  അപകടം: കടലിൽ വീണ നാല് പേരെ രക്ഷപ്പെടുത്തി"
english_title: "Boat accident in Oman: Four people rescued after falling into the sea"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/308984/boat-accident-in-oman-four-people-rescued-after-falling-into-the-sea"
published_at: "2025-08-16T15:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a0563cca836_asas.jpg"
keywords: []
---

# ഒമാനിൽ ബോട്ട്  അപകടം: കടലിൽ വീണ നാല് പേരെ രക്ഷപ്പെടുത്തി

> **Lead Summary:** **മസ്‌കത്ത് :[**ദൈമാനിയത്ത് ദ്വീപുകൾക്ക് സമീപം ബോട്ട് മറിഞ്ഞ് അപകടത്തിൽപ്പെട്ട നാല് പേരെ ഒമാൻ തീരസംരക്ഷണ സേന രക്ഷപ്പെടുത്തി. ശക്തമായ കാറ്റിലും ഉയർന്ന തിരമാലയിലും പെട്ടാണ് ബോട്ട് മറിഞ്ഞതെന്ന് റോയൽ ഒമാൻ പോലീസ് പറഞ്ഞു. കടല്‍ പ്രക്ഷുബ്ധമായിരുന്നുവെന്നും പൊലീസ് അറിയിച്ചു.

## Article Content

**മസ്‌കത്ത് :[**ദൈമാനിയത്ത് ദ്വീപുകൾക്ക് സമീപം ബോട്ട് മറിഞ്ഞ് അപകടത്തിൽപ്പെട്ട നാല് പേരെ ഒമാൻ തീരസംരക്ഷണ സേന രക്ഷപ്പെടുത്തി. ശക്തമായ കാറ്റിലും ഉയർന്ന തിരമാലയിലും പെട്ടാണ് ബോട്ട് മറിഞ്ഞതെന്ന് റോയൽ ഒമാൻ പോലീസ് പറഞ്ഞു. കടല്‍ പ്രക്ഷുബ്ധമായിരുന്നുവെന്നും പൊലീസ് അറിയിച്ചു.

അടിയന്തര സന്ദേശം ലഭിച്ച കോസ്റ്റ് ഗാര്‍ഡ് വിഭാഗം ഉടന്‍ പ്രതികരിക്കുകയും അപകടത്തില്‍പ്പെട്ട മൂന്ന് പേരെയും വെള്ളത്തില്‍ നിന്ന് വിജയകരമായി രക്ഷപ്പെടുത്തുകയും ചെയ്തു. സമീപത്തുണ്ടായിരുന്നു ഒമാനി മത്സ്യത്തൊഴിലാളിയാണ് നാലാമത്തെയാളെ രക്ഷപ്പെടുത്തിയത്. ഇയാളാണ് കരയിലേക്ക് നീന്തി അധികൃതരെ വിവരം അറിയിക്കുന്നതും രക്ഷാപ്രവര്‍ത്തനം സുഗമമാക്കിയതും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/308984/boat-accident-in-oman-four-people-rescued-after-falling-into-the-sea)