---
title: "ഇ​ന്ന് ഖ​ത്തറിൽ മ​ഴ​ക്ക് സാ​ധ്യ​ത, തി​ര​മാ​ല​ക​ൾ ഒൻപത് അ​ടി​വ​രെ ഉ​യ​ർ​ന്നേ​ക്കാം"
english_title: "Rain likely in Qatar today, sea levels could rise up to nine feet"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/309124/rain-likely-in-qatar-today-sea-levels-could-rise-up-to-nine-feet"
published_at: "2025-08-17T11:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a171d21e355_rain.jpg"
keywords: []
---

# ഇ​ന്ന് ഖ​ത്തറിൽ മ​ഴ​ക്ക് സാ​ധ്യ​ത, തി​ര​മാ​ല​ക​ൾ ഒൻപത് അ​ടി​വ​രെ ഉ​യ​ർ​ന്നേ​ക്കാം

> **Lead Summary:** **ദോ​ഹ: ** ഇന്ന് ഖ​ത്തറിൽ മ​ഴ മു​ന്ന​റി​യി​പ്പു​മാ​യി കാ​ലാ​വ​സ്ഥ വി​ഭാ​ഗം. രാ​ജ്യ​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ മേ​ഘ​ങ്ങ​ൾ രൂ​പ​പ്പെ​ടാ​നും മ​ഴ ല​ഭി​ക്കാ​നും സാ​ധ്യ​ത​യു​ണ്ടെ​ന്ന് ഖ​ത്ത​ർ കാ​ലാ​വ​സ്ഥാ വി​ഭാ​ഗം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ​ങ്കു​വെ​ച്ചു.

## Article Content

**ദോ​ഹ: ** ഇന്ന് ഖ​ത്തറിൽ മ​ഴ മു​ന്ന​റി​യി​പ്പു​മാ​യി കാ​ലാ​വ​സ്ഥ വി​ഭാ​ഗം. രാ​ജ്യ​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ മേ​ഘ​ങ്ങ​ൾ രൂ​പ​പ്പെ​ടാ​നും മ​ഴ ല​ഭി​ക്കാ​നും സാ​ധ്യ​ത​യു​ണ്ടെ​ന്ന് ഖ​ത്ത​ർ കാ​ലാ​വ​സ്ഥാ വി​ഭാ​ഗം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ​ങ്കു​വെ​ച്ചു.

നേ​ര​ത്തേ, 3- 6 വ​രെ ഉ​യ​ർ​ന്ന തി​ര​മാ​ല​ക​ൾ ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും ചി​ല​പ്പോ​ൾ തി​ര​മാ​ല​ക​ൾ ഒൻപത് അ​ടി​വ​രെ ഉ​യ​ർ​ന്നേ​ക്കാ​മെ​ന്നും കാ​ലാ​വ​സ്ഥാ വ​കു​പ്പ് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു. അ​തേ​സ​മ​യം രാ​ജ്യ​ത്ത് അ​ന്ത​രീ​ക്ഷ താ​പ​നി​ല​യും ഹു​മി​ഡി​റ്റി​യും തു​ട​രു​ക​യാ​ണ്. അ​ബൂ​സം​റ (45), ദൂ​ഖാ​ൻ (43), ജു​മൈ​ലി​യ (43) എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഉ​യ​ർ​ന്ന അ​ന്ത​രീ​ക്ഷ താ​പ​നി​ല രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/309124/rain-likely-in-qatar-today-sea-levels-could-rise-up-to-nine-feet)