---
title: "അതീവ ജാഗ്രത, അറബ് രാജ്യങ്ങളിൽ കനത്ത മഴ സാധ്യത; മുന്നറിയിപ്പുമായി സിവിൽ ഡിഫൻസ്"
english_title: "Civil Defense issues high alert warning of heavy rain in Arab countries"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/309395/civil-defense-issues-high-alert-warning-of-heavy-rain-in-arab-countries"
published_at: "2025-08-18T16:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a305e4b5f48_68765.jpg"
keywords: []
---

# അതീവ ജാഗ്രത, അറബ് രാജ്യങ്ങളിൽ കനത്ത മഴ സാധ്യത; മുന്നറിയിപ്പുമായി സിവിൽ ഡിഫൻസ്

> **Lead Summary:** **** റിയാദ് ഉൾപ്പെടെ സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ വരും ദിവസങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ജിസാൻ, അസീർ, അൽ ബാഹ, മക്ക എന്നിവിടങ്ങളിൽ കനത്ത മഴ ലഭിച്ചേക്കാം.

## Article Content

**** റിയാദ് ഉൾപ്പെടെ സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ വരും ദിവസങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ജിസാൻ, അസീർ, അൽ ബാഹ, മക്ക എന്നിവിടങ്ങളിൽ കനത്ത മഴ ലഭിച്ചേക്കാം.

ഈ സാഹചര്യത്തിൽ ജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്നും സുരക്ഷാ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ അറിയിച്ചു. താഴ്ന്ന പ്രദേശങ്ങൾ, ജലാശയങ്ങൾ, വെള്ളക്കെട്ട് സാധ്യതയുള്ള സ്ഥലങ്ങൾ എന്നിവിടങ്ങളിൽ നിന്ന് പൊതുജനങ്ങൾ വിട്ടുനിൽക്കണമെന്ന് സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി.

അതേസമയം, ഒമാനിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. ദോഫാർ, ശർഖിയ, അൽ വുസ്ത തുടങ്ങിയ ഗവർണറേറ്റുകളിൽ ശക്തമായ കാറ്റിനും ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ട്. ഓഗസ്റ്റ് 21 വരെയാണ് മഴയ്ക്ക് സാധ്യത. അൽ വുസ്ത, ദോഫാർ, തെക്കൻ അൽ ശർഖിയ, വടക്കൻ അൽ ശർഖിയ, അൽ ദാഖിലിയയുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിലാണ് മഴ കൂടുതൽ ശക്തമാകാൻ സാധ്യത.

​ചില താഴ്വാരങ്ങളിൽ വെള്ളം കയറാനും സാധ്യതയുണ്ട്. കാറ്റിനെ തുടർന്ന് അറബിക്കടലിലും ഒമാൻ തീരങ്ങളിലും കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/309395/civil-defense-issues-high-alert-warning-of-heavy-rain-in-arab-countries)