---
title: "ലക്ഷ്യം പരിസ്ഥിതി സംരക്ഷണം; ബഹ്‌റൈനിൽ ഉപയോഗശേഷം തിരികെ നൽകുന്ന ഗ്ലാസ് കുപ്പികൾക്ക് വീണ്ടും പണം, പാർലമെന്റിൽ പ്രമേയം"
english_title: "A resolution has been passed in Bahrain's parliament to reintroduce a system of paying for glass bottles returned after use."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/309416/a-resolution-has-been-passed-in-bahrains-parliament-to-reintroduce-a-system-of-paying-for-glass-bottles-returned-after-use"
published_at: "2025-08-18T17:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a3188f8976e_gls.jpg"
keywords: []
---

# ലക്ഷ്യം പരിസ്ഥിതി സംരക്ഷണം; ബഹ്‌റൈനിൽ ഉപയോഗശേഷം തിരികെ നൽകുന്ന ഗ്ലാസ് കുപ്പികൾക്ക് വീണ്ടും പണം, പാർലമെന്റിൽ പ്രമേയം

> **Lead Summary:** **മനാമ: **ഉപയോഗശേഷം തിരികെ നൽകുന്ന ഗ്ലാസ് കുപ്പികൾക്ക് പണം നൽകുന്ന സംവിധാനം ബഹ്‌റൈനിൽ വീണ്ടും കൊണ്ടുവരാൻ പാർലമെന്റിൽ പ്രമേയം. മൂന്ന് പതിറ്റാണ്ടുകൾക്ക് മുമ്പ് നിർത്തലാക്കിയ ഈ രീതി, പരിസ്ഥിതി സംരക്ഷണം ലക്ഷ്യമിട്ട് വീണ്ടും നടപ്പാക്കാനാണ് നീക്കം.

## Article Content

**മനാമ: **ഉപയോഗശേഷം തിരികെ നൽകുന്ന ഗ്ലാസ് കുപ്പികൾക്ക് പണം നൽകുന്ന സംവിധാനം ബഹ്‌റൈനിൽ വീണ്ടും കൊണ്ടുവരാൻ പാർലമെന്റിൽ പ്രമേയം. മൂന്ന് പതിറ്റാണ്ടുകൾക്ക് മുമ്പ് നിർത്തലാക്കിയ ഈ രീതി, പരിസ്ഥിതി സംരക്ഷണം ലക്ഷ്യമിട്ട് വീണ്ടും നടപ്പാക്കാനാണ് നീക്കം.

സ്‌ട്രാറ്റജിക് തിങ്കിങ് ബ്ലോക്ക് പ്രസിഡന്റും പാർലമെന്റ് സാമ്പത്തികകാര്യ സമിതി ചെയർമാനുമായ എം.പി അഹ്‌മദ് അൽ സല്ലൂം ആണ് ഈ നിർദ്ദേശം മുന്നോട്ട് വെച്ചത്. പ്ലാസ്റ്റിക്, ലോഹം, കാർട്ടൺ എന്നിവയ്ക്ക് പുറമെ ഗ്ലാസ് കുപ്പികളിലും പാനീയങ്ങൾ ലഭ്യമാക്കാൻ കമ്പനികളെ നിർബന്ധിക്കുന്നതാണ് ഈ പദ്ധതി. തിരികെ നൽകുന്ന ഒഴിഞ്ഞ ഗ്ലാസ് കുപ്പികൾക്ക് ഉപഭോക്താക്കൾക്ക് പണം ലഭിക്കും.

ഇത് പുനരുപയോഗം പ്രോത്സാഹിപ്പിക്കാനും ഹഫീറയിലെ മാലിന്യനിക്ഷേപ കേന്ദ്രത്തിലെ മാലിന്യം കുറയ്ക്കാനും സഹായിക്കും. 1980-കളിലും 90-കളിലും ബഹ്‌റൈനിൽ ഈ സംവിധാനം നിലവിലുണ്ടായിരുന്നു. അന്ന്, ഗ്ലാസ് കുപ്പികൾക്ക് ചെറിയ തുക തിരികെ ലഭിക്കുന്നത് സാധാരണമായിരുന്നു. എന്നാൽ, 90-കളുടെ മധ്യത്തിൽ ഒരു കാരണവും വ്യക്തമാക്കാതെ ഇത് നിർത്തലാക്കി. വിദേശ രാജ്യങ്ങളിൽ വിജയകരമായി നടപ്പാക്കുന്ന ഒരു പദ്ധതിയാണിതെന്ന് അൽ സല്ലൂം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/309416/a-resolution-has-been-passed-in-bahrains-parliament-to-reintroduce-a-system-of-paying-for-glass-bottles-returned-after-use)