---
title: "ഒമാനിൽ മലകയറ്റത്തിനിടെ കാൽ വഴുതി വീണ് വിനോദസഞ്ചാരി മരിച്ചു; സുരക്ഷാ മുന്നറിയിപ്പുമായി അധികൃതർ"
english_title: "Tourist dies after slipping and falling while climbing in Oman authorities issue safety warning"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/309579/tourist-dies-after-slipping-and-falling-while-climbing-in-oman-authorities-issue-safety-warning"
published_at: "2025-08-19T14:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a438bab991e_6.jpg"
keywords: []
---

# ഒമാനിൽ മലകയറ്റത്തിനിടെ കാൽ വഴുതി വീണ് വിനോദസഞ്ചാരി മരിച്ചു; സുരക്ഷാ മുന്നറിയിപ്പുമായി അധികൃതർ

> **Lead Summary:** **സലാല: ** ഒമാനിലെ സലാല ദോഫാർ ഗവർണറേറ്റിലെ ജബൽ സംഹാനിൽ മലകയറ്റത്തിനിടെ കാൽ വഴുതി വീണ് വിനോദസഞ്ചാരി മരിച്ചു. സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി (സി.ഡി.എ.എ) അറിയിച്ചതനുസരിച്ച്, ഉയർന്ന പ്രദേശത്ത് നിന്ന് താഴേക്ക് വീണതിനെ തുടർന്ന് സംഭവിച്ച ഗുരുതര പരിക്കുകളാണ് മരണകാരണം. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. മരിച്ച സഞ്ചാരി ഏത് രാജ്യക്കാരനാണെന്ന് അധികൃതർ വെളിപ്പെടുത്തിയിട്ടില്ല.

## Article Content

**സലാല: ** ഒമാനിലെ സലാല ദോഫാർ ഗവർണറേറ്റിലെ ജബൽ സംഹാനിൽ മലകയറ്റത്തിനിടെ കാൽ വഴുതി വീണ് വിനോദസഞ്ചാരി മരിച്ചു. സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി (സി.ഡി.എ.എ) അറിയിച്ചതനുസരിച്ച്, ഉയർന്ന പ്രദേശത്ത് നിന്ന് താഴേക്ക് വീണതിനെ തുടർന്ന് സംഭവിച്ച ഗുരുതര പരിക്കുകളാണ് മരണകാരണം. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. മരിച്ച സഞ്ചാരി ഏത് രാജ്യക്കാരനാണെന്ന് അധികൃതർ വെളിപ്പെടുത്തിയിട്ടില്ല.

കഴിഞ്ഞ ദിവസങ്ങളിലും സമാനമായ അപകടങ്ങൾ സംഭവിച്ചിരുന്നു. റഖ്‌യൂത്ത്, സലാല എന്നിവിടങ്ങളിൽ മലമുകളിൽ നിന്ന് വീണ് രണ്ട് സഞ്ചാരികൾക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. സിവിൽ ഡിഫൻസിൻ്റെ സഹായത്തോടെ ഇരുവരെയും ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി.

ഇത്തരം അപകടങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിൽ, വിനോദസഞ്ചാരികൾക്ക് അധികൃതർ സുരക്ഷാ നിർദ്ദേശങ്ങൾ നൽകി. മലകയറ്റം, ട്രെക്കിങ് തുടങ്ങിയ സാഹസിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർ 'നിദ' ആപ്പിൽ രജിസ്റ്റർ ചെയ്യണം. ഈ ആപ്പ് വഴി, അടിയന്തര സാഹചര്യങ്ങളിൽ രക്ഷാപ്രവർത്തകരുടെ സഹായം വേഗത്തിൽ ലഭ്യമാക്കാൻ സാധിക്കും. സംസാരിക്കാൻ കഴിയാത്തവർക്കും കേൾവി വൈകല്യമുള്ളവർക്കും ഈ ആപ്ലിക്കേഷൻ വളരെ ഉപകാരപ്രദമാണ്. മന്ത്രാലയത്തിൻ്റെ ലൈസൻസുള്ള കമ്പനികളുമായി ചേർന്ന് മാത്രമേ സാഹസിക പ്രവർത്തനങ്ങൾ സംഘടിപ്പിക്കാവൂ എന്നും അധികൃതർ നിർദ്ദേശിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/309579/tourist-dies-after-slipping-and-falling-while-climbing-in-oman-authorities-issue-safety-warning)