---
title: "പ്രവാസികള്‍ക്ക് തിരിച്ചടി; മസ്‌കത്ത്- കണ്ണൂര്‍ ഇന്‍ഡിഗോ വിമാന സര്‍വീസ് നിര്‍ത്തുന്നു"
english_title: "Indigo suspends Muscat-Kannur flight service, a blow to expatriates"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/309615/indigo-suspends-muscat-kannur-flight-service-a-blow-to-expatriates"
published_at: "2025-08-19T15:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a451bfeb2e2_indico.jpg"
keywords: []
---

# പ്രവാസികള്‍ക്ക് തിരിച്ചടി; മസ്‌കത്ത്- കണ്ണൂര്‍ ഇന്‍ഡിഗോ വിമാന സര്‍വീസ് നിര്‍ത്തുന്നു

> **Lead Summary:** **മസകത്ത്: **പ്രവാസികള്‍ക്ക് തിരിച്ചടിയായി മസ്‌കത്ത്- കണ്ണൂര്‍ ഇന്‍ഡിഗോ വിമാന സര്‍വീസ് നിര്‍ത്തുന്നു. ഈ മാസം 23 വരെയാണ് വിമാന ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ കഴിയുന്നത്. അതിന് ശേഷം നേരിട്ട് സര്‍വീസുകള്‍ ലഭ്യമല്ല എന്നാണ് വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്നത്. എന്നാല്‍, സര്‍വീസ് നിര്‍ത്തലാക്കുന്ന വിവരങ്ങള്‍ ഒന്നും ഔദ്യോഗികകമായി അറിയിച്ചിട്ടില്ലെന്ന് ട്രാവല്‍ മേഖലയിലുള്ളവര്‍ പറഞ്ഞു. നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് റീഫണ്ട് നല്‍കി തുടങ്ങിയിട്ടുണ്ട്. സീസണ്‍ അവസാനിച്ചതോടെ ഒമാന്‍ സെക്ടറിലേക്ക് യാത്രക്കാര്‍ ഇല്ലാതെ വരും എന്ന കണക്ക് കൂട്ടലില്‍ ആണ് സര്‍വീസ് അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നതെന്നും ട്രാവല്‍ മേഖലയില്‍ നിന്നുള്ളവര്‍ പറയുന്നു.

## Article Content

**മസകത്ത്: **പ്രവാസികള്‍ക്ക് തിരിച്ചടിയായി മസ്‌കത്ത്- കണ്ണൂര്‍ ഇന്‍ഡിഗോ വിമാന സര്‍വീസ് നിര്‍ത്തുന്നു. ഈ മാസം 23 വരെയാണ് വിമാന ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ കഴിയുന്നത്. അതിന് ശേഷം നേരിട്ട് സര്‍വീസുകള്‍ ലഭ്യമല്ല എന്നാണ് വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്നത്. എന്നാല്‍, സര്‍വീസ് നിര്‍ത്തലാക്കുന്ന വിവരങ്ങള്‍ ഒന്നും ഔദ്യോഗികകമായി അറിയിച്ചിട്ടില്ലെന്ന് ട്രാവല്‍ മേഖലയിലുള്ളവര്‍ പറഞ്ഞു. നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് റീഫണ്ട് നല്‍കി തുടങ്ങിയിട്ടുണ്ട്. സീസണ്‍ അവസാനിച്ചതോടെ ഒമാന്‍ സെക്ടറിലേക്ക് യാത്രക്കാര്‍ ഇല്ലാതെ വരും എന്ന കണക്ക് കൂട്ടലില്‍ ആണ് സര്‍വീസ് അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നതെന്നും ട്രാവല്‍ മേഖലയില്‍ നിന്നുള്ളവര്‍ പറയുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/309615/indigo-suspends-muscat-kannur-flight-service-a-blow-to-expatriates)