---
title: "പ്രവാസി മലയാളി ജിദ്ദയിൽ അന്തരിച്ചു"
english_title: "Expatriate Malayali passed away in Jeddah"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/309641/expatriate-malayali-passed-away-in-jeddah"
published_at: "2025-08-19T17:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a46a9778043_death.jpg"
keywords: []
---

# പ്രവാസി മലയാളി ജിദ്ദയിൽ അന്തരിച്ചു

> **Lead Summary:** **ജിദ്ദ: **പ്രവാസി മലയാളി വനിത ജിദ്ദയിൽ അന്തരിച്ചു. മലപ്പുറം, തിരുത്തിയിൽ മമ്പാട് സ്വദേശി ആമിനകുട്ടി ആണ് മരിച്ചത്. ജിദ്ദയിലെ ഇന്ത്യൻ ഇസ്​ലാഹി സെന്ററിനു കീഴിൽ ശൈഖുൽ ഇസ്​ലാം ഇബ്നു തൈമിയ മദ്റസയിൽ നീണ്ടകാലം അധ്യാപികയായിരുന്നു

## Article Content

**ജിദ്ദ: **പ്രവാസി മലയാളി വനിത ജിദ്ദയിൽ അന്തരിച്ചു. മലപ്പുറം, തിരുത്തിയിൽ മമ്പാട് സ്വദേശി ആമിനകുട്ടി ആണ് മരിച്ചത്. ജിദ്ദയിലെ ഇന്ത്യൻ ഇസ്​ലാഹി സെന്ററിനു കീഴിൽ ശൈഖുൽ ഇസ്​ലാം ഇബ്നു തൈമിയ മദ്റസയിൽ നീണ്ടകാലം അധ്യാപികയായിരുന്നു

ഇസ്​ലാഹി സെന്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പ്രബോധന സാമൂഹിക പ്രവർത്തനങ്ങളിലും ഖുർആൻ ക്ലാസുകളിലും സജീവ പങ്കാളിത്തം വഹിച്ചിരുന്നു. ഭർത്താവ്: പരേതനായ തിരുത്തിയിൽ മൂസാ മമ്പാട്. മകൻ: അൽതാഫ് റഹ്മാൻ , മരുമകൾ:ജിഫ്ന. വീട്ടുകാരുടെ ആഗ്രഹപ്രകാരം മൃതദേഹം ജിദ്ദയിൽ ഖബറടക്കും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/309641/expatriate-malayali-passed-away-in-jeddah)