---
title: " കുവൈത്ത് വിമാനത്താവളത്തിലെ ജീവനക്കാർക്ക് ഇനി ലഹരി പരിശോധന നിർബന്ധം -ഡിജിസിഎ"
english_title: "Drug testing mandatory for Kuwait airport employees DGCA"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/309746/drug-testing-mandatory-for-kuwait-airport-employees-dgca-update"
published_at: "2025-08-20T11:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a560e97cea4_Untitled-1.jpg"
keywords: []
---

#  കുവൈത്ത് വിമാനത്താവളത്തിലെ ജീവനക്കാർക്ക് ഇനി ലഹരി പരിശോധന നിർബന്ധം -ഡിജിസിഎ

> **Lead Summary:** **കുവൈത്ത് സിറ്റി:** കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ജീവനക്കാർക്ക് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ ലഹരി പരിശോധന നിർബന്ധമാക്കി. വിമാനത്താവളത്തിൽ പ്രവർത്തിക്കുന്ന എല്ലാ കമ്പനികൾക്കും ഡിജിസിഎ ഇത് സംബന്ധിച്ച നിർദ്ദേശം നൽകി. ഡിജിസിഎ നൽകിയ ലൈസൻസുകൾ ഉള്ള എല്ലാ ജീവനക്കാർക്കും ഈ സമഗ്രമായ വൈദ്യപരിശോധന ബാധകമാണ്.

## Article Content

**കുവൈത്ത് സിറ്റി:** കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ജീവനക്കാർക്ക് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ ലഹരി പരിശോധന നിർബന്ധമാക്കി. വിമാനത്താവളത്തിൽ പ്രവർത്തിക്കുന്ന എല്ലാ കമ്പനികൾക്കും ഡിജിസിഎ ഇത് സംബന്ധിച്ച നിർദ്ദേശം നൽകി. ഡിജിസിഎ നൽകിയ ലൈസൻസുകൾ ഉള്ള എല്ലാ ജീവനക്കാർക്കും ഈ സമഗ്രമായ വൈദ്യപരിശോധന ബാധകമാണ്.

മയക്കുമരുന്ന്, സൈക്കോട്രോപിക് പദാർത്ഥങ്ങൾ, മദ്യം തുടങ്ങിയവയുടെ ഉപയോഗം കണ്ടെത്താനുള്ള പരിശോധനകളും ഇതിൽ ഉൾപ്പെടും. ഈ മാസം തന്നെ അംഗീകൃത മെഡിക്കൽ അതോറിറ്റി വഴി പരിശോധനകൾ പൂർത്തിയാക്കണമെന്നാണ് ഡിജിസിഎയുടെ നിർദ്ദേശം. സെപ്റ്റംബർ നാലിന് മുമ്പ് പരിശോധനാ ഫലങ്ങളുടെ പകർപ്പുകളോ അംഗീകൃത മെഡിക്കൽ സർട്ടിഫിക്കറ്റുകളോ സമർപ്പിക്കണമെന്നും ഡിജിസിഎ ആവശ്യപ്പെട്ടിട്ടുണ്ട്.

​ലഹരി പരിശോധനയ്ക്ക് വിധേയരാകാൻ വിസമ്മതിക്കുന്ന ജീവനക്കാരുടെ വിസമ്മതം, പരിശോധനാഫലം പോസിറ്റീവ് ആയി കണക്കാക്കുമെന്നും കമ്പനികൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/309746/drug-testing-mandatory-for-kuwait-airport-employees-dgca-update)