31 കാരനായ മലയാളി യുവാവ് കുവൈറ്റില്‍ സ്വന്തം കാറിനുള്ളില്‍ മരിച്ച നിലയില്‍

കുവൈറ്റ്: 31 കാരനായ മലയാളി യുവാവിനെ അര്‍ദ്ധരാത്രി കുവൈറ്റില്‍ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം പന്തളമുക്ക്‌ പുലിപ്പാറ സ്വദേശി വിശ്വനാഥന്‍ സുജിത്ത്‌ ആണ് മരിച്ചത്. അബ്ബാസിയ ടെലകമ്മ്യൂണിക്കേഷന്‍ ടവറിനു സമീപമുള്ള ഗ്രൗണ്ടില്‍ പാര്‍ക്ക്‌ ചെയ്ത കാറിനുള്ളിലാണ് ഇന്നലെ അര്‍ദ്ധരാത്രി സുജിത്തിന്റെ മൃതദേഹം കണ്ടെത്തിയത്.

Loading...

സുജിത്തിന്റെ തന്നെ വാഹനത്തിലായിരുന്നു മൃതദേഹം കാണപ്പെട്ടത്. ഏറെ വൈകിയിട്ടും താമസ സ്ഥലത്ത്‌ എത്താത്തതിനാല്‍ ഇദ്ധേഹത്തിന്റെ ഭാര്യ സുഹൃത്തുക്കളെ വിളിച്ച്‌ വിവരം തിരക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് സുഹൃത്തുക്കള്‍ നടത്തിയ തെരച്ചിലിലാണു കാറിനുള്ളില്‍ മൃതദേഹം കണ്ടെത്തിയത്.

അടുത്തിടെയായിരുന്നു സുജിത്തിന്റെ വിവാഹം. ഭാര്യ പൂര്‍ണ്ണ ഗര്‍ഭിണിയാണ്. മൃതദേഹം നാട്ടിലേക്ക്‌ കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങള്‍ കെ.കെ.എം.എ. മാഗ്നറ്റ്‌ ടീം അംഗങ്ങളുടെ നേതൃത്വത്തില്‍ നടത്തി വരികയാണ്.

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *