---
title: "ജീവന് ഭീഷണി....! ദുബായിൽ ബൈക്കിൽ അപകടകരമായ അഭ്യാസപ്രകടനം, യുവാവ് അറസ്റ്റിൽ"
english_title: "Police arrest young man for performing dangerous stunts on bike without number plate in Dubai"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/310217/police-arrest-young-man-for-performing-dangerous-stunts-on-bike-without-number-plate-in-dubai"
published_at: "2025-08-22T12:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a816a20291e_fgd.jpg"
keywords: []
---

# ജീവന് ഭീഷണി....! ദുബായിൽ ബൈക്കിൽ അപകടകരമായ അഭ്യാസപ്രകടനം, യുവാവ് അറസ്റ്റിൽ

> **Lead Summary:** ദുബായ്:**[** ദുബായിൽ നമ്പർ പ്ലേറ്റില്ലാത്ത ബൈക്ക് ഉപയോഗിച്ച് അപകടകരമായ അഭ്യാസപ്രകടനം നടത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. അൽ ഖവാനീജിലെ ഖുർആനിക് പാർക്കിന് സമീപമുള്ള നടപ്പാതയിൽ ഒരു ചക്രത്തിൽ ബൈക്ക് ഓടിച്ചാണ് ഇയാൾ ആളുകളുടെ ജീവന് ഭീഷണിയുണ്ടാക്കിയത്.പൊലീസ് ഇയാളെ ഒരു മണിക്കൂറോളം പിന്തുടർന്ന് ഒരു ഗാരേജിൽ വെച്ച് പിടികൂടുകയായിരുന്നു.

## Article Content

ദുബായ്:**[** ദുബായിൽ നമ്പർ പ്ലേറ്റില്ലാത്ത ബൈക്ക് ഉപയോഗിച്ച് അപകടകരമായ അഭ്യാസപ്രകടനം നടത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. അൽ ഖവാനീജിലെ ഖുർആനിക് പാർക്കിന് സമീപമുള്ള നടപ്പാതയിൽ ഒരു ചക്രത്തിൽ ബൈക്ക് ഓടിച്ചാണ് ഇയാൾ ആളുകളുടെ ജീവന് ഭീഷണിയുണ്ടാക്കിയത്.പൊലീസ് ഇയാളെ ഒരു മണിക്കൂറോളം പിന്തുടർന്ന് ഒരു ഗാരേജിൽ വെച്ച് പിടികൂടുകയായിരുന്നു.

ദുബായ് പോലീസ് ട്രാഫിക് ഡയറക്ടർ ബ്രിഗേഡിയർ ജുമാ സലീം ബിൻ സുവൈദാൻ ആണ് ഇക്കാര്യം അറിയിച്ചത്. രേഖകൾ പരിശോധിച്ചപ്പോൾ ഇത്തരത്തിലുള്ള ഒട്ടേറെ ട്രാഫിക് നിയമലംഘനങ്ങൾ മുന്പും നടത്തിയതായും റജിസ്‌ട്രേഷൻ കാലാവധി കഴിഞ്ഞിട്ടുള്ളതായും കണ്ടെത്തി.തുടർ നിയമനടപടികൾക്കായി യുവാവിനെ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. റോഡ് സുരക്ഷ വർധിപ്പിക്കുന്നതിനും അശ്രദ്ധമായ ഡ്രൈവിങ് തടയുന്നതിനുമുള്ള പൊലീസിന്റെ ശ്രമങ്ങളുടെ ഭാഗമാണ് ഈ നടപടി.

**നിയമലംഘനങ്ങൾക്കുള്ള പിഴകൾ**

*∙ നമ്പർ പ്ലേറ്റ് ഇല്ലാതെ വാഹനമോടിച്ചാൽ: 3,000 ദിർഹം പിഴ, 23 ബ്ലാക്ക് പോയിന്റുകൾ, 90 ദിവസം വരെ വാഹനം കണ്ടുകെട്ടൽ.*

*∙ അശ്രദ്ധമായ ഡ്രൈവിങ് അല്ലെങ്കിൽ മറ്റുള്ളവരുടെ ജീവൻ അപകടത്തിലാക്കിയാൽ: 2,000 ദിർഹം പിഴ, 23 ബ്ലാക്ക് പോയിന്റുകൾ, വാഹനം കണ്ടുകെട്ടൽ.*

*∙ ഹെൽമെറ്റ് ഇല്ലാതെ വാഹനമോടിച്ചാൽ: 500 ദിർഹം പിഴ, 4 ബ്ലാക്ക് പോയിന്റുകൾ.*

*∙ അനുവദനീയമായ വേഗത പരിധി 60 കിലോമീറ്ററിൽ കൂടുതൽ വേഗത്തിൽ പോയാൽ: 2,000 ദിർഹം പിഴ, 12 ബ്ലാക്ക് പോയിന്റുകൾ, 30 ദിവസത്തേയ്ക്ക് വാഹനം കണ്ടുകെട്ടൽ.*

*∙ കുറഞ്ഞ വേഗ പരിധി ലംഘിച്ചാൽ: 400 ദിർഹം പിഴ, 4 ബ്ലാക്ക് പോയിന്റുകൾ*.

ലൈസൻസ് ഇല്ലാതെ വാഹനമോടിക്കുകയോ, അശ്രദ്ധമായ രീതിയിൽ പെരുമാറുകയോ ഇത്തരം പ്രവൃത്തികളിൽ ഏർപ്പെടുന്നവർക്ക് കടുത്ത ശിക്ഷ നൽകും. കൂടാതെ വാഹനം കണ്ടുകെട്ടുക, അറസ്റ്റ്, ജുഡീഷ്യറിക്ക് കൈമാറുക തുടങ്ങിയ നിയമനടപടികൾക്ക് വിധേയനാകേണ്ടി വരും. ഇത്തരതിയുലുള്ള കാര്യങ്ങൾ ചെയ്യുന്നതിനെതിരെ ബ്രി. ബിൻ സുവൈദാൻ മുന്നറിയിപ്പ് നൽകി

പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് ലൈസൻസില്ലാതെ വാഹനമോടിക്കാൻ അനുവാദം നൽകരുതെന്നും കുട്ടികളുടെ ഇത്തരം പ്രവർത്തികൾക്ക് രക്ഷിതാക്കളും നിയമപരമായി ഉത്തരവാദികളായിരിക്കുമെന്നും ഓർമിപ്പിച്ചു.

പൊലീസ് ഉദ്യോഗസ്ഥർ ഇത്തരം നിയമലംഘനങ്ങൾ വച്ചുപൊറുപ്പിക്കില്ല. റോഡ് ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കാൻ ദുബായ് പൊലീസ് പ്രതിജ്ഞാബദ്ധമാണ്, 'പൊലീസ് ഐ' സേവനം വഴി ദുബായ് പൊലീസ് സ്മാർട്ട് ആപ്പ് വഴിയോ അല്ലെങ്കിൽ 901 എന്ന 'വി ആർ ഓൾ പൊലീസ്' ഹോട്ട്‌ലൈൻ വഴിയോ ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യാൻ അദ്ദേഹം പൊതുജനങ്ങളോട് അഭ്യർഥിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/310217/police-arrest-young-man-for-performing-dangerous-stunts-on-bike-without-number-plate-in-dubai)