---
title: "ദുബായിൽ ഗർഭസ്ഥശിശു മരിച്ച കേസ്; ഡോക്ടർമാരുടെയും നഴ്സുമാരുടെയും അനാസ്ഥ; 2 ലക്ഷം ദിർഹം നഷ്ടപരിഹാരം നൽകാൻ കോടതി"
english_title: "Listen up, Eman.... He fell asleep at the station after getting drunk at a retirement party; Flash inspection, suspension with a slap on the wrist"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/310434/listen-up-eman-he-fell-asleep-at-the-station-after-getting-drunk-at-a-retirement-party-flash-inspection-suspension-with-a-slap-on-the-wrist"
published_at: "2025-08-23T15:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a98ad3afe63_XSZS.jpg"
keywords: []
---

# ദുബായിൽ ഗർഭസ്ഥശിശു മരിച്ച കേസ്; ഡോക്ടർമാരുടെയും നഴ്സുമാരുടെയും അനാസ്ഥ; 2 ലക്ഷം ദിർഹം നഷ്ടപരിഹാരം നൽകാൻ കോടതി

> **Lead Summary:** **ദുബായ് :[ **ദുബായിൽ പ്രസവത്തിനു തൊട്ടുമുമ്പ് ഗർഭസ്ഥ ശിശു മരിച്ച സംഭവത്തിൽ ഡോക്ടർമാർക്കും നഴ്‌സുമാർക്കും ഗുരുതര വീഴ്ച സംഭവിച്ചതായി കണ്ടെത്തി. ഇതേത്തുടർന്ന്, കുഞ്ഞിന്റെ മാതാപിതാക്കൾക്ക് രണ്ട് ലക്ഷം ദിർഹം നഷ്ടപരിഹാരം നൽകാൻ ദുബായ് സിവിൽ കോടതി ഉത്തരവിട്ടു.

## Article Content

**ദുബായ് :[ **ദുബായിൽ പ്രസവത്തിനു തൊട്ടുമുമ്പ് ഗർഭസ്ഥ ശിശു മരിച്ച സംഭവത്തിൽ ഡോക്ടർമാർക്കും നഴ്‌സുമാർക്കും ഗുരുതര വീഴ്ച സംഭവിച്ചതായി കണ്ടെത്തി. ഇതേത്തുടർന്ന്, കുഞ്ഞിന്റെ മാതാപിതാക്കൾക്ക് രണ്ട് ലക്ഷം ദിർഹം നഷ്ടപരിഹാരം നൽകാൻ ദുബായ് സിവിൽ കോടതി ഉത്തരവിട്ടു.

പ്രസവത്തിന്റെ ചുമതലയുണ്ടായിരുന്ന 2 ഡോക്ടർമാർക്കും 2 നഴ്സുമാർക്കുമെതിരെയാണ് ഉത്തരവ്. പ്രതികൾ കോടതി ചെലവ് ഉൾപ്പെടെ വഹിക്കണമെന്നും ഉത്തരവിട്ട ദിവസം മുതൽ നഷ്ടപരിഹാരം കൈമാറുന്നതുവരെ 5% പലിശ നൽകണമെന്നും കോടതി വ്യക്തമാക്കി.

 കുഞ്ഞിന്റെ മരണത്തെ തുടർന്നു  മാനസിക ആഘാതത്തിനും സാമ്പത്തിക നഷ്ടത്തിനും 4.99 ലക്ഷം ദിർഹം നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് അറബ് ദമ്പതികൾ കോടതിയെ സമീപിച്ചത്. പ്രസവസമയത്ത് കുട്ടിയുടെ ഹൃദയ സ്പന്ദനം നിരീക്ഷിക്കുന്നതിലും മുന്നറിയിപ്പുകളോടു പ്രതികരിക്കുന്നതിലും ആരോഗ്യ പ്രവർത്തകർക്കു വീഴ്ചയുണ്ടായി. ആരോഗ്യ ചട്ടങ്ങളിൽ നിന്നു വ്യതിചലിച്ചതായും ഗുരുതര ചികിത്സാ പിഴവ് ഉണ്ടായതായും ദുബായ് ഹെൽത്ത് അതോറിറ്റിയുടെ മെഡിക്കൽ ലയബിലിറ്റി കമ്മിറ്റിയും കണ്ടെത്തി.

പ്രതികൾ മെഡിക്കൽ ലയബിലിറ്റി കമ്മിറ്റിയുടെ ഉന്നതാധികാര സമിതിയിൽ അപ്പീൽ നൽകിയെങ്കിലും കീഴ് കമ്മിറ്റിയുടെ കണ്ടെത്തൽ അതേ പടി നിലനിർത്തുകയായിരുന്നു. 4 പേർക്കും തുല്യ ഉത്തരവാദിത്തമാണെന്നും പിഴയുടെ 25% ഓരോരുത്തരും അടയ്ക്കണമെന്നും അപ്പീൽ കമ്മിറ്റി അന്തിമ തീർപ്പിൽ പറഞ്ഞു. അതേസമയം, കുറ്റങ്ങൾ ആശുപത്രിയും ജീവനക്കാരും നിഷേധിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/310434/listen-up-eman-he-fell-asleep-at-the-station-after-getting-drunk-at-a-retirement-party-flash-inspection-suspension-with-a-slap-on-the-wrist)