---
title: "പുതിയ സുരക്ഷാ മാനദണ്ഡം: സ്കൂൾ ബസുകളിൽ ഓട്ടമാറ്റിക് അഗ്നിശമന ഉപകരണം നിർബന്ധം"
english_title: "New safety standard: Automatic fire extinguishers mandatory in school buses"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/310630/new-safety-standard-automatic-fire-extinguishers-mandatory-in-school-buses"
published_at: "2025-08-24T15:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68aae0f9ce218_bus.jpg"
keywords: []
---

# പുതിയ സുരക്ഷാ മാനദണ്ഡം: സ്കൂൾ ബസുകളിൽ ഓട്ടമാറ്റിക് അഗ്നിശമന ഉപകരണം നിർബന്ധം

> **Lead Summary:** **അബുദാബി/ദുബായ്/ഷാർജ : **പുതിയ അധ്യയന വർഷത്തിനു മുന്നോടിയായ സ്കൂൾ ബസുകളിൽ ഓട്ടമാറ്റിക് അഗ്നിശമന ഉപകരണങ്ങൾ നിർബന്ധമാക്കി യുഎഇ. അഗ്നിബാധയുണ്ടായാൽ തീ പടരുന്നതിനു മുൻപ് സ്വമേധയാ തീ കെടുത്താവുന്ന സംവിധാനമാണിത്.

## Article Content

**അബുദാബി/ദുബായ്/ഷാർജ : **പുതിയ അധ്യയന വർഷത്തിനു മുന്നോടിയായ സ്കൂൾ ബസുകളിൽ ഓട്ടമാറ്റിക് അഗ്നിശമന ഉപകരണങ്ങൾ നിർബന്ധമാക്കി യുഎഇ. അഗ്നിബാധയുണ്ടായാൽ തീ പടരുന്നതിനു മുൻപ് സ്വമേധയാ തീ കെടുത്താവുന്ന സംവിധാനമാണിത്.

വിദ്യാർഥികളുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണു നടപടി. നിലവിൽ യുഎഇയിലെ 17,000 സ്കൂൾ ബസുകളിൽ 2,500 എണ്ണത്തിൽ സ്പെഷലിസ്റ്റ് ഓട്ടമാറ്റിക് അഗ്നിശമന ഉപകരണങ്ങൾ ഘടിപ്പിച്ചിട്ടുണ്ട്. ശേഷിച്ചവയിലും എത്രയും വേഗം സംവിധാനം സ്ഥാപിക്കാനാണു നിർദേശം. 2018 മുതൽ പുതുതായി നിർമിച്ചുവരുന്ന ബസുകളിൽ ഈ സംവിധാനങ്ങൾ ഉണ്ടെങ്കിലും പഴയ വാഹനങ്ങളിലും നിർബന്ധമാണ്.

ആയിരക്കണക്കിന് കുട്ടികൾ സ്കൂളിലേക്കു മടങ്ങാൻ തയാറെടുക്കുമ്പോൾ ഏറ്റവും പുതിയ സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പാക്കാനാണു നിയമം കർശനമാക്കുന്നത്. പുതിയ സംവിധാനം സജ്ജമാക്കാത്ത സ്കൂൾ ബസുകൾക്ക് പെർമിറ്റ് നൽകുകയോ പുതുക്കുകയോ ചെയ്യില്ലെന്ന് എമിറേറ്റ്സ് റോഡ് ട്രാൻസ്പോർട്ട് അതോറിറ്റികളും സ്ഥിരീകരിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/310630/new-safety-standard-automatic-fire-extinguishers-mandatory-in-school-buses)