---
title: "മലവെള്ളപ്പാച്ചിലിൽ പിക്കപ്പിൽ കുടുങ്ങി, ഡ്രൈവർ അതിസാഹസികമായി രക്ഷപ്പെട്ടു"
english_title: "Driver survives after pickup truck gets stuck in mountain flash floods"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/310713/driver-survives-after-pickup-truck-gets-stuck-in-mountain-flash-floods"
published_at: "2025-08-25T07:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68abbf5e2e7dc_flood.jpg"
keywords: []
---

# മലവെള്ളപ്പാച്ചിലിൽ പിക്കപ്പിൽ കുടുങ്ങി, ഡ്രൈവർ അതിസാഹസികമായി രക്ഷപ്പെട്ടു

> **Lead Summary:** **ജിദ്ദ : ** മക്ക പ്രവിശ്യയിലെ ഖുൻഫുദയിൽ കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ മലവെള്ളപ്പാച്ചിലിൽ കുടുങ്ങിയ പിക്കപ്പിൽനിന്ന് ഡ്രൈവർ അതിസാഹസികമായി രക്ഷപ്പെട്ടു. ഖുന്‍ഫുദക്ക് കിഴക്ക് ഖനൂനയിലെ അല്‍സലാലയിലാണ് സംഭവം. മലവെള്ളപ്പാച്ചിലിനിടെ താഴ്‌വര മുറിച്ചുകടക്കാൻ ശ്രമിച്ച യുവാവിന്റെ പിക്കപ്പ് ശക്തമായ ഒഴുക്കിൽ പെടുകയായിരുന്നു. ഒഴുക്കിൽ പെട്ട് അൽപദൂരം മുന്നോട്ടുനീങ്ങിയ വാഹനത്തിന്റെ ഡോർ തുറന്ന് പുറത്തിറങ്ങിയ യുവാവ് കരയിലേക്ക് നീന്തിക്കയറുകയായിരുന്നു.

## Article Content

**ജിദ്ദ : ** മക്ക പ്രവിശ്യയിലെ ഖുൻഫുദയിൽ കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ മലവെള്ളപ്പാച്ചിലിൽ കുടുങ്ങിയ പിക്കപ്പിൽനിന്ന് ഡ്രൈവർ അതിസാഹസികമായി രക്ഷപ്പെട്ടു. ഖുന്‍ഫുദക്ക് കിഴക്ക് ഖനൂനയിലെ അല്‍സലാലയിലാണ് സംഭവം. മലവെള്ളപ്പാച്ചിലിനിടെ താഴ്‌വര മുറിച്ചുകടക്കാൻ ശ്രമിച്ച യുവാവിന്റെ പിക്കപ്പ് ശക്തമായ ഒഴുക്കിൽ പെടുകയായിരുന്നു. ഒഴുക്കിൽ പെട്ട് അൽപദൂരം മുന്നോട്ടുനീങ്ങിയ വാഹനത്തിന്റെ ഡോർ തുറന്ന് പുറത്തിറങ്ങിയ യുവാവ് കരയിലേക്ക് നീന്തിക്കയറുകയായിരുന്നു.

പിക്കപ്പ് പിന്നീട് ദൂരേക്ക് ഒലിച്ചുപോയി. പിക്കപ്പ് ഒഴുക്കിൽ പെടുന്നതിന്റെയും യുവാവ് രക്ഷപ്പെടുന്നതിന്റെയും ദൃശ്യങ്ങൾ അടങ്ങിയ വിഡിയോകൾ ദൃക്‌സാക്ഷികൾ ചിത്രീകരിച്ച് സാമൂഹികമാധ്യമത്തിലൂടെ പുറത്തുവിടുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/310713/driver-survives-after-pickup-truck-gets-stuck-in-mountain-flash-floods)