---
title: "ഹൃദയാഘാതം;  മലപ്പുറം സ്വദേശി മക്കയിൽ മരിച്ചു"
english_title: "A Malappuram native died in Mecca following a heart attack."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/310791/a-malappuram-native-died-in-mecca-following-a-heart-attack"
published_at: "2025-08-25T14:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ac24d3d3842_dead.jpg"
keywords: []
---

# ഹൃദയാഘാതം;  മലപ്പുറം സ്വദേശി മക്കയിൽ മരിച്ചു

> **Lead Summary:** ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മക്കയിൽ മരിച്ചു. വേങ്ങര ഊരകം നെല്ലിപ്പറമ്പ് വെങ്കുളം സ്വദേശി കണ്ണൻതൊടി മുനീറാണ് മരിച്ചത്. നെഞ്ചുവേദനയെ തുടർന്ന് മക്ക അൽനൂർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഇദ്ദേഹത്തിന്‍റെ മരണം. ഭാര്യയും കുട്ടികളും സന്ദർശക വിസയിൽ മക്കയിലുണ്ട്.

## Article Content

ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മക്കയിൽ മരിച്ചു. വേങ്ങര ഊരകം നെല്ലിപ്പറമ്പ് വെങ്കുളം സ്വദേശി കണ്ണൻതൊടി മുനീറാണ് മരിച്ചത്. നെഞ്ചുവേദനയെ തുടർന്ന് മക്ക അൽനൂർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഇദ്ദേഹത്തിന്‍റെ മരണം. ഭാര്യയും കുട്ടികളും സന്ദർശക വിസയിൽ മക്കയിലുണ്ട്.

പിതാവ്: ഈസ ഹാജി കണ്ണൻ തൊടി, ഭാര്യ: ജംഷീറ അഞ്ചുകണ്ടൻ, മക്കൾ: ആയിഷ ജന്നത്ത്, ആയിഷ മെഹ്റിൻ, മുഹമ്മദ് സഹദ്. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം മക്കയിലെ ശരായ മഖ്ബറയിൽ ഖബറടക്കി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/310791/a-malappuram-native-died-in-mecca-following-a-heart-attack)