---
title: "ഒമാനിൽ ചെമ്മീൻ ചാകരക്കാലം; വിലക്ക് നീങ്ങി, ചാകര പ്രതീക്ഷയിൽ മത്സ്യത്തൊഴിലാളികള്‍"
english_title: "Shrimp season in Oman; Ban lifted, fishermen hopeful of harvest"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/311012/shrimp-season-in-oman-ban-lifted-fishermen-hopeful-of-harvest-NEW"
published_at: "2025-08-26T12:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ad624097258_GYDSGD.jpg"
keywords: []
---

# ഒമാനിൽ ചെമ്മീൻ ചാകരക്കാലം; വിലക്ക് നീങ്ങി, ചാകര പ്രതീക്ഷയിൽ മത്സ്യത്തൊഴിലാളികള്‍

> **Lead Summary:** **മസ്‌കത്ത്: [ **ഒമാനിൽ ചെമ്മീൻ പിടിക്കുന്നതിനുള്ള വിലക്ക് നീങ്ങുന്നു. അടുത്ത മാസം ഒന്നിന് സീസൺ ആരംഭിക്കുമെന്ന് കാർഷിക, ഫിഷറീസ്, ജലവിഭവ മന്ത്രാലയം അറിയിച്ചു. കടലിൽ നിന്ന് വലിയ ചെമ്മീനുകൾ പിടിക്കുന്നതിന് ഏർപ്പെടുത്തിയ രണ്ട് മാസത്തെ വിലക്കാണ് ഇതോടെ അവസാനിക്കുന്നത്.

## Article Content

**മസ്‌കത്ത്: [ **ഒമാനിൽ ചെമ്മീൻ പിടിക്കുന്നതിനുള്ള വിലക്ക് നീങ്ങുന്നു. അടുത്ത മാസം ഒന്നിന് സീസൺ ആരംഭിക്കുമെന്ന് കാർഷിക, ഫിഷറീസ്, ജലവിഭവ മന്ത്രാലയം അറിയിച്ചു. കടലിൽ നിന്ന് വലിയ ചെമ്മീനുകൾ പിടിക്കുന്നതിന് ഏർപ്പെടുത്തിയ രണ്ട് മാസത്തെ വിലക്കാണ് ഇതോടെ അവസാനിക്കുന്നത്.

സെപ്റ്റംബർ മുതല്‍ നവംബര്‍ അവസാനം വരെയുള്ള കാലയളവിലാണ് ചെമ്മീന്‍ സീസണായി കണക്കാക്കുന്നത്. ചെമ്മീന്‍ പിടിക്കുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികളള്‍ നിയമങ്ങള്‍ പാലിക്കണമെന്നും നിര്‍ദേശം നല്‍കി.

അല്‍വുസ്ത, ദോഫാര്‍, ശര്‍ഖിയ തുടങ്ങിയ മേഖലകളിലാണ് ഏറ്റവും കൂടുതല്‍ ബന്ധനങ്ങള്‍ നടക്കുക. നീണ്ട 60 ദിവസത്തെ ഇവടവേളക്ക് ശേഷം വന്‍ ചാകര ലഭിക്കുമെന്ന പ്രതീക്ഷയിലാണ് മത്സ്യത്തൊഴിലാളികള്‍. ഇതിനായി ഒരുക്കങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. വിപിണിയിലും സുലഭമായി ഇനി ചെമ്മീന്‍ ലഭിക്കും. ഒമാന്റെ ആഭ്യന്തര വരുമാനത്തില്‍ തന്നെ മുഖ്യ പങ്കു വഹിക്കുന്നതാണ് മത്സ്യ ബന്ധനം.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/311012/shrimp-season-in-oman-ban-lifted-fishermen-hopeful-of-harvest-NEW)