---
title: "വനിതയെ ആക്രമിച്ച നാല് യുവതികളടക്കം ആറ് പേർ റിയാദിൽ അറസ്റ്റിൽ; പ്രവാസിയെ മർദിച്ച സ്വദേശിയും പിടിയിൽ"
english_title: "Six people including four young women arrested in Riyadh for attacking a woman a native who beat an expatriate was also arrested"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/311211/six-people-including-four-young-women-arrested-in-riyadh-for-attacking-a-woman-a-native-who-beat-an-expatriate-was-also-arrested"
published_at: "2025-08-27T10:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ae92edba602_ghjgj.jpg"
keywords: []
---

# വനിതയെ ആക്രമിച്ച നാല് യുവതികളടക്കം ആറ് പേർ റിയാദിൽ അറസ്റ്റിൽ; പ്രവാസിയെ മർദിച്ച സ്വദേശിയും പിടിയിൽ

> **Lead Summary:** **റിയാദ്: [** റിയാദ് നഗരത്തിൽ വനിതയെ ആക്രമിച്ച ആറംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ടു പുരുഷന്മാരും നാലു യുവതികളുമാണ് അറസ്റ്റിലായത്. പരാതിക്കാരും പ്രതികളായ യുവതികളും തമ്മില്‍ മുന്‍പരിചയമുണ്ടെന്ന് അന്വേഷണങ്ങളില്‍ വ്യക്തമായതായി റിയാദ് പൊലീസ് അറിയിച്ചു.

## Article Content

**റിയാദ്: [** റിയാദ് നഗരത്തിൽ വനിതയെ ആക്രമിച്ച ആറംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ടു പുരുഷന്മാരും നാലു യുവതികളുമാണ് അറസ്റ്റിലായത്. പരാതിക്കാരും പ്രതികളായ യുവതികളും തമ്മില്‍ മുന്‍പരിചയമുണ്ടെന്ന് അന്വേഷണങ്ങളില്‍ വ്യക്തമായതായി റിയാദ് പൊലീസ് അറിയിച്ചു.

റിയാദ് പ്രവിശ്യയിലെ ദുര്‍മായില്‍ പ്രവാസിയെ മര്‍ദിച്ചയാളെയും പൊലീസ് അറസ്റ്റ് ചെയ്തു. ദുര്‍മായിലെ മരുഭൂപ്രദേശത്തു വെച്ച് സൗദി പൗരന്‍ വിദേശ തൊഴിലാളിയെ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വിഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു.

ഇതു സംബന്ധിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. നിയമാനുസൃത നടപടികള്‍ സ്വീകരിച്ച് പ്രതിയെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി റിയാദ് പോലീസ് അറിയിച്ചു

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/311211/six-people-including-four-young-women-arrested-in-riyadh-for-attacking-a-woman-a-native-who-beat-an-expatriate-was-also-arrested)