---
title: "ഡ്രൈവർ പരിശീലനം ഇനി എളുപ്പം; ദുബൈയിൽ എ.ഐ ഡിജിറ്റൽ പ്ലാറ്റ്ഫോം വരുന്നു"
english_title: "AI digital platform coming to Dubai"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/311248/ai-digital-platform-coming-to-dubai"
published_at: "2025-08-27T11:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68aea605a7639_zcv.jpg"
keywords: []
---

# ഡ്രൈവർ പരിശീലനം ഇനി എളുപ്പം; ദുബൈയിൽ എ.ഐ ഡിജിറ്റൽ പ്ലാറ്റ്ഫോം വരുന്നു

> **Lead Summary:** **ദുബൈ:[ **ദുബൈയിൽ ഡ്രൈവർമാർക്ക് പരിശീലനം നൽകുന്നതിനായി നിർമിത ബുദ്ധി (എ ഐ) അടിസ്ഥാനമാക്കിയുള്ള 'തദ്‌രീബ്' എന്ന പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോം നിലവിൽ വന്നു. റോഡ് ഗതാഗത അതോറിറ്റി (ആർ ടി ഒ) പുറത്തിറക്കിയ ഈ പ്ലാറ്റ്ഫോം വഴി പ്രതിവർഷം രണ്ടര ലക്ഷത്തിലേറെ ആളുകൾക്ക് പരിശീലനം നൽകാൻ സാധിക്കുമെന്ന് അധികൃതർ അറിയിച്ചു.

## Article Content

**ദുബൈ:[ **ദുബൈയിൽ ഡ്രൈവർമാർക്ക് പരിശീലനം നൽകുന്നതിനായി നിർമിത ബുദ്ധി (എ ഐ) അടിസ്ഥാനമാക്കിയുള്ള 'തദ്‌രീബ്' എന്ന പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോം നിലവിൽ വന്നു. റോഡ് ഗതാഗത അതോറിറ്റി (ആർ ടി ഒ) പുറത്തിറക്കിയ ഈ പ്ലാറ്റ്ഫോം വഴി പ്രതിവർഷം രണ്ടര ലക്ഷത്തിലേറെ ആളുകൾക്ക് പരിശീലനം നൽകാൻ സാധിക്കുമെന്ന് അധികൃതർ അറിയിച്ചു.

ദുബൈയിലെ എല്ലാ ഡ്രൈവിംഗ് സ്ഥാപനങ്ങളെയും ബന്ധിപ്പിക്കുന്ന ഈ ഡിജിറ്റൽ സംവിധാനം വഴി പരിശീലനവും യോഗ്യതാ പ്രക്രിയയും പൂർണ്ണമായും ഓൺലൈനായി നടത്താം. ഇത് ഡ്രൈവർമാരുടെ യോഗ്യത  വിലയിരുത്താനും പരിശീലകന്റെ എല്ലാ വിവരങ്ങളും ഒരു പ്ലാറ്റ്‌ഫോമിൽ ലഭ്യമാക്കുന്നതിനും സഹായിക്കും.

നിർമിത ബുദ്ധി സാ​ങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുന്ന പ്ലാറ്റ്​ഫോം 27 ഡ്രൈവിങ്​ പരിശീലന സ്ഥാപനങ്ങളെയും ഇതുമായി ബന്ധിപ്പിച്ചിട്ടുണ്ട്​​. അതിലൂടെ എമിറേറ്റിലെ 3,400പരിശീലകരെയും മൂവായിരത്തിലേറെ പരിശീലന വാഹനങ്ങളെയും ഇതിന്‍റെ ഭാഗമാക്കാനുമാകും. ഓരോ വാഹനത്തിന്റെയും റൂട്ട് ഇലക്ട്രോണിക്കായി ജിയോ ട്രാക്ക് ചെയ്‌ത് പ്രധാന സിസ്റ്റവുമായി ബന്ധിപ്പിക്കും.

ഓരോ വർഷവും 60 ലക്ഷത്തിലധികം മണിക്കൂറുകൾ പരിശീലനം ഉറപ്പുവരുത്താൻ സേവനത്തിലൂടെ സാധിക്കും. പ്ലാറ്റ്‌ഫോം തുടക്കം മുതൽ സുരക്ഷിതമായാണ്​ പ്രവർത്തിക്കുന്നതെന്നും തടസ്സമില്ലാത്തതും പൂർണമായും പേപ്പർ രഹിതവുമായ ഉപഭോക്​തൃ സേവനം നൽകുന്നുണ്ടെന്നും ആർ.ടി.എ പ്രസ്താവനയിൽ പറഞ്ഞു.

ഡാറ്റകളും കണക്കുകളും വിശകലനം ചെയ്ത്​ ഡ്രൈവറുടെ ആവശ്യങ്ങൾ തിരിച്ചറിയാൻ ‘തദ്​രീബ്​’ പ്ലാറ്റ്​ഫോമിന്​ സാധിക്കും. ഇതുവഴി ഡ്രൈവർമാർക്ക് ഗുണനിലവാരമുള്ള പരിശീലനം ഉറപ്പാക്കാനും മികച്ച ഡ്രൈവർമാക്ക്​ ലൈസൻസ് നൽകാനും സഹായിക്കും. മെച്ചപ്പെട്ട പരിശീലന നിലവാരം, ഡ്രൈവർമാരെ വിലയിരുത്തുന്നതിൽ സുതാര്യതയും കൃത്യതയും, പുതിയ ഡ്രൈവർമാർക്കിടയിലെ മരണനിരക്ക് കുറക്കാൻ നിർണായകമായ സംഭാവന എന്നിവ പ്ലാറ്റ്​ഫോമിന്‍റെ പ്രധാന ഗുണഫലങ്ങളാണ്​.

പ്ലാറ്റ്​ഫോമുമായി ഡ്രൈവിങ്​ പരിശീലനം ബനധിപ്പിച്ചത്​ അനുമതികൾ നേടുന്നതിനുള്ള സമയം പകുതിയായി കുറക്കുകയും, ഓപറേറ്റിങ്​ ചിലവുകൾ കുറക്കുകയും, വിദൂര നിരീക്ഷണം ശക്​തിപ്പെടുത്തുകയും ചെയ്തിട്ടുണ്ടെന്നും ആർ.ടി.എ പ്രസ്താവനയിൽ ചൂണ്ടിക്കാണിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/311248/ai-digital-platform-coming-to-dubai)