---
title: "ഒമാനിലെ സൗത്ത്‌ അല്‍ ബാത്തിനയില്‍ വന്‍ തീപ്പിടുത്തം "
english_title: "Massive fire in South Al Batina Oman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/312/massive-fire-in-south-al-batina-oman"
published_at: "2021-09-27T15:41:00+05:30"
category: "Gulf Focus"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6151994c36032_FIRE.jpg"
keywords: []
---

# ഒമാനിലെ സൗത്ത്‌ അല്‍ ബാത്തിനയില്‍ വന്‍ തീപ്പിടുത്തം 

> **Lead Summary:** **മസ്‍കത്ത് : **ഒമാനിലെ സൗത്ത്‌ അല്‍ ബാത്തിനയിലെ ഒരു ഫാമിലുണ്ടായ തീപ്പിടുത്തം നിയന്ത്രണ വിധേയമാക്കിയതായി അഗ്നിശമന സേന അറിയിച്ചു. തീപ്പിടുത്തം

## Article Content

**മസ്‍കത്ത് : **ഒമാനിലെ സൗത്ത്‌ അല്‍ ബാത്തിനയിലെ ഒരു ഫാമിലുണ്ടായ തീപ്പിടുത്തം നിയന്ത്രണ വിധേയമാക്കിയതായി അഗ്നിശമന സേന അറിയിച്ചു. തീപ്പിടുത്തം

സംബന്ധിച്ച വിവരം ലഭിച്ചയുടന്‍ തന്നെ മസ്‍കത്ത്, സൗത്ത്‌ അല്‍ ബാത്തിന ഗവര്‍ണറേറ്റുകളില്‍ നിന്നുള്ള അഗ്‍നിശമന സേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തി. ബര്‍ക വിലായത്തിലായിരുന്നു അപകടം നടന്ന ഫാം.

ഇവിടെ സൂക്ഷിച്ചിരുന്ന സാധനങ്ങളാണ് കത്തിനശിച്ചത്. സംഭവത്തില്‍ ആളപമായമൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും തീ നിയന്ത്രണ വിധേയമാക്കിയെന്നും സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് അതോരിറ്റി പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/312/massive-fire-in-south-al-batina-oman)