---
title: "സ്പോ​ൺ​സ​ർ​മാ​രി​ൽ​നി​ന്ന് ഒ​ളി​ച്ചോ​ടി​യ ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ക​ളെ താ​മ​സി​പ്പി​ച്ചയാൾ അ​റ​സ്റ്റി​ൽ"
english_title: "Man arrested for sheltering domestic workers who escaped from sponsors."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/312147/man-arrested-for-sheltering-domestic-workers-who-escaped-from-sponsors"
published_at: "2025-08-31T10:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b3d6d3c7059_arrest.jpg"
keywords: []
---

# സ്പോ​ൺ​സ​ർ​മാ​രി​ൽ​നി​ന്ന് ഒ​ളി​ച്ചോ​ടി​യ ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ക​ളെ താ​മ​സി​പ്പി​ച്ചയാൾ അ​റ​സ്റ്റി​ൽ

> **Lead Summary:** **കു​വൈ​ത്ത് സി​റ്റി: **സ്പോ​ൺ​സ​ർ​മാ​രി​ൽ​നി​ന്ന് ഒ​ളി​ച്ചോ​ടി​യ ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ക​ളെ താ​മ​സി​പ്പി​ച്ചയാൾ അ​റ​സ്റ്റി​ൽ. മ​ഹ്ബൂ​ല​യി​ൽ ഒ​ളി​ച്ചോ​ടി​യ 10ഓ​ളം ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ക​ളെ ഫ്ലാ​റ്റി​ൽ പാ​ർ​പ്പി​ച്ച് ജോ​ലി ന​ൽ​കു​ക​യാ​യി​രു​ന്ന ബി​ദൂ​നി​യെ​യാ​ണ് റെ​സി​ഡ​ൻ​റ്സ് അ​ഫ​യേ​ഴ്‌​സ് ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

## Article Content

**കു​വൈ​ത്ത് സി​റ്റി: **സ്പോ​ൺ​സ​ർ​മാ​രി​ൽ​നി​ന്ന് ഒ​ളി​ച്ചോ​ടി​യ ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ക​ളെ താ​മ​സി​പ്പി​ച്ചയാൾ അ​റ​സ്റ്റി​ൽ. മ​ഹ്ബൂ​ല​യി​ൽ ഒ​ളി​ച്ചോ​ടി​യ 10ഓ​ളം ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ക​ളെ ഫ്ലാ​റ്റി​ൽ പാ​ർ​പ്പി​ച്ച് ജോ​ലി ന​ൽ​കു​ക​യാ​യി​രു​ന്ന ബി​ദൂ​നി​യെ​യാ​ണ് റെ​സി​ഡ​ൻ​റ്സ് അ​ഫ​യേ​ഴ്‌​സ് ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ തൊ​ഴി​ലാ​ളി​ക​ളു​ടെ ചി​ത്ര​ങ്ങ​ൾ പ്ര​ച​രി​ച്ച​തി​നെ തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് സം​ഘം പി​ടി​യി​ലാ​യ​ത്. ദി​വ​സ​വേ​ത​ന​ത്തി​ൽ ഇ​വ​രെ നി​യ​മി​ച്ച​താ​യി പ്ര​തി സ​മ്മ​തി​ച്ചു. പ്ര​തി​യെ​യും തൊ​ഴി​ലാ​ളി​ക​ളെ​യും ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ൾ​ക്ക് കൈ​മാ​റി​യ​താ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/312147/man-arrested-for-sheltering-domestic-workers-who-escaped-from-sponsors)