---
title: "ദുബൈയില്‍ റെസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ വന്‍ തീപിടിത്തം"
english_title: "Large fire breaks out in a residential building in Dubai"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/31216/large-fire-breaks-out-in-a-residential-building-in-dubai"
published_at: "2022-03-12T08:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622c0b9762476_fire.jpg"
keywords: []
---

# ദുബൈയില്‍ റെസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ വന്‍ തീപിടിത്തം

> **Lead Summary:** **ദുബൈ : **ദുബൈയിലെ അല്‍ ബര്‍ഷയില്‍ വന്‍ തീപിടിത്തം. വെള്ളിയാഴ്ച ഉച്ച കഴിഞ്ഞാണ് സ്ഥലത്തെ ഒരു റെസിഡന്‍ഷ്യല്‍ ബില്‍ഡിങ്ങില്‍ തീ പടര്‍ന്നു പിടിച്ചത്. തീപിടിത്തത്തെ തുടര്‍ന്ന് പ്രദേശത്താകെ കറുത്ത പുക വ്യാപിച്ചു.

## Article Content

**ദുബൈ : **ദുബൈയിലെ അല്‍ ബര്‍ഷയില്‍ വന്‍ തീപിടിത്തം. വെള്ളിയാഴ്ച ഉച്ച കഴിഞ്ഞാണ് സ്ഥലത്തെ ഒരു റെസിഡന്‍ഷ്യല്‍ ബില്‍ഡിങ്ങില്‍ തീ പടര്‍ന്നു പിടിച്ചത്. തീപിടിത്തത്തെ തുടര്‍ന്ന് പ്രദേശത്താകെ കറുത്ത പുക വ്യാപിച്ചു.

ഉച്ചയ്ക്ക് 1:24നാണ് ഓപ്പറേഷന്‍സ് റൂമില്‍ തീപിടിത്തം സംബന്ധിച്ച് വിവരം ലഭിച്ചതെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു. അല്‍ ബര്‍ഷ സ്റ്റേഷനില്‍ നിന്നുള്ള അഗ്നിശമന സേനാംഗങ്ങളുടെ നേതൃത്വത്തില്‍ പെട്ടെന്ന് തന്നെ കെട്ടിടത്തില്‍ നിന്നും ആളുകളെ ഒഴിപ്പിക്കുകയായിരുന്നു.

14 മിനിറ്റിനുള്ളിലാണ് തീപിടിത്തം നിയന്ത്രണവിധേയമാക്കിയതെന്ന് സിവില്‍ ഡിഫന്‍സ് വ്യക്തമാക്കി. സംഭവത്തില്‍ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ആര്‍ക്കും പരിക്കില്ല. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/31216/large-fire-breaks-out-in-a-residential-building-in-dubai)