---
title: "ശ്രദ്ധിക്കുക ...; കുവൈത്തിലെ പ്രധാന റോഡുകളിൽ ട്രക്കുകൾക്ക് നിയന്ത്രണം"
english_title: "A travel ban has been imposed on freight trucks on major roads in Kuwait during rush hours."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/312185/a-travel-ban-has-been-imposed-on-freight-trucks-on-major-roads-in-kuwait-during-rush-hours"
published_at: "2025-08-31T14:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b4090978b46_track.jpg"
keywords: []
---

# ശ്രദ്ധിക്കുക ...; കുവൈത്തിലെ പ്രധാന റോഡുകളിൽ ട്രക്കുകൾക്ക് നിയന്ത്രണം

> **Lead Summary:** **കുവൈത്ത് സിറ്റി: ** ചരക്കുലോറികൾക്ക് കുവൈത്തിലെ പ്രധാന റോഡുകളിൽ തിരക്കേറിയ സമയങ്ങളിൽ യാത്രാവിലക്ക് ഏർപ്പെടുത്തി. 2025 സെപ്റ്റംബർ 1 മുതൽ 2026 ജൂൺ 14 വരെയാണ് ഈ നിയന്ത്രണം. ട്രാഫിക് വിഭാഗം ശനിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്.

## Article Content

**കുവൈത്ത് സിറ്റി: ** ചരക്കുലോറികൾക്ക് കുവൈത്തിലെ പ്രധാന റോഡുകളിൽ തിരക്കേറിയ സമയങ്ങളിൽ യാത്രാവിലക്ക് ഏർപ്പെടുത്തി. 2025 സെപ്റ്റംബർ 1 മുതൽ 2026 ജൂൺ 14 വരെയാണ് ഈ നിയന്ത്രണം. ട്രാഫിക് വിഭാഗം ശനിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്.

പുതിയ നിയമം അനുസരിച്ച്, രാവിലെ 6:30 മുതൽ 9:00 വരെയും ഉച്ചയ്ക്ക് 12:30 മുതൽ 3:30 വരെയും ട്രക്കുകൾക്ക് പ്രധാന റോഡുകളിൽ പ്രവേശനം ഉണ്ടായിരിക്കില്ല. ഇത് ഗതാഗതം സുഗമമാക്കാനും തിരക്ക് കുറയ്ക്കാനും റോഡ് സുരക്ഷ വർദ്ധിപ്പിക്കാനും ലക്ഷ്യമിട്ടുള്ള നടപടിയാണ്.

കൂടാതെ, 2026 ജൂൺ 15 മുതൽ ഓഗസ്റ്റ് 31 വരെ ഈ നിയന്ത്രണം ഉച്ചയ്ക്ക് ശേഷമുള്ള സമയങ്ങളിൽ മാത്രമായിരിക്കും. അതായത് ഉച്ചയ്ക്ക് 12:30 മുതൽ വൈകുന്നേരം 3:30 . വരെ മാത്രമാകും നിയന്ത്രണം. നിയമലംഘനം നടത്തുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ഡ്രൈവർമാർ ഈ സമയക്രമം പാലിച്ച് സഹകരിക്കണമെന്ന് അഭ്യർത്ഥിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/312185/a-travel-ban-has-been-imposed-on-freight-trucks-on-major-roads-in-kuwait-during-rush-hours)