---
title: "തിരക്ക് ഒഴിവാക്കാൻ കുവൈത്ത്; ട്രക്കുകൾക്ക് നാളെ മുതൽ റോഡുകളിൽ സമയനിയന്ത്രണം"
english_title: "Kuwait to impose time restrictions on trucks on roads from tomorrow to avoid congestion"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/312340/kuwait-to-impose-time-restrictions-on-trucks-on-roads-from-tomorrow-to-avoid-congestion"
published_at: "2025-09-01T11:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b539ba1d0b0_zasdcsdc.jpg"
keywords: []
---

# തിരക്ക് ഒഴിവാക്കാൻ കുവൈത്ത്; ട്രക്കുകൾക്ക് നാളെ മുതൽ റോഡുകളിൽ സമയനിയന്ത്രണം

> **Lead Summary:** **കുവൈത്ത്: [ **കുവൈത്തിലെ പ്രധാന റോഡുകളിൽ ഗതാഗതം സുഗമമാക്കുന്നതിനും തിരക്ക് കുറയ്ക്കുന്നതിനും ലക്ഷ്യമിട്ട് ചരക്കുലോറികൾക്ക് യാത്രാവിലക്ക് ഏർപ്പെടുത്തി. നാളെ മുതൽ 2026 ജനുവരി 14 വരെയാണ് ഈ നിയന്ത്രണം പ്രാബല്യത്തിൽ വരുന്നത്. ഗതാഗതക്കുരുക്ക് ഒഴിവാക്കാനും റോഡ് സുരക്ഷ വർദ്ധിപ്പിക്കാനും ലക്ഷ്യമിട്ടാണ് ഈ സുപ്രധാന നീക്കം.

## Article Content

**കുവൈത്ത്: [ **കുവൈത്തിലെ പ്രധാന റോഡുകളിൽ ഗതാഗതം സുഗമമാക്കുന്നതിനും തിരക്ക് കുറയ്ക്കുന്നതിനും ലക്ഷ്യമിട്ട് ചരക്കുലോറികൾക്ക് യാത്രാവിലക്ക് ഏർപ്പെടുത്തി. നാളെ മുതൽ 2026 ജനുവരി 14 വരെയാണ് ഈ നിയന്ത്രണം പ്രാബല്യത്തിൽ വരുന്നത്. ഗതാഗതക്കുരുക്ക് ഒഴിവാക്കാനും റോഡ് സുരക്ഷ വർദ്ധിപ്പിക്കാനും ലക്ഷ്യമിട്ടാണ് ഈ സുപ്രധാന നീക്കം.

പുതിയ നിയമം അനുസരിച്ച്, രാവിലെ 6.30 മുതൽ 9.00 വരെയും ഉച്ചയ്ക്ക് 12.30 മുതൽ 3.30 വരെയും ട്രക്കുകൾക്ക് പ്രധാന റോഡുകളിൽ പ്രവേശനം അനുവദിക്കില്ല. 2026 ജൂണ്‍ 15 മുതല്‍ ഓഗസ്റ്റ് 31 വരെ ഈ നിയന്ത്രണം ഉച്ചയ്ക്ക് ശേഷമുള്ള സമയങ്ങളില്‍ മാത്രമായിരിക്കും. ഈ നിയമം കർശനമായി പാലിക്കണമെന്ന് അധികൃതർ ഡ്രൈവർമാർക്ക് നിർദ്ദേശം നൽകി. നിയമലംഘകർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/312340/kuwait-to-impose-time-restrictions-on-trucks-on-roads-from-tomorrow-to-avoid-congestion)