---
title: "ഒടുവിൽ കുടുങ്ങി; വ്യാജ ബിരുദം ഉപയോ​ഗിച്ച് 13 വർഷം സർക്കാർ ജോലി; ബഹ്‌റൈനിൽ പ്രവാസിക്ക് 10 വർഷം തടവ്"
english_title: "Finally caught; 13 years of government work using fake degree; Expatriate sentenced to 10 years in prison in Bahrain"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/312343/finally-caught-13-years-of-government-work-using-fake-degree-expatriate-sentenced-to-10-years-in-prison-in-bahrain"
published_at: "2025-09-01T11:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b53add524e0_jfghf.jpg"
keywords: []
---

# ഒടുവിൽ കുടുങ്ങി; വ്യാജ ബിരുദം ഉപയോ​ഗിച്ച് 13 വർഷം സർക്കാർ ജോലി; ബഹ്‌റൈനിൽ പ്രവാസിക്ക് 10 വർഷം തടവ്

> **Lead Summary:** **ബഹ്‌റൈൻ: [**ബഹ്‌റൈനിൽ വ്യാജ സർവകലാശാല ബിരുദം ഉപയോഗിച്ച് സർക്കാർ ജോലി ചെയ്തുവന്ന പ്രവാസിക്ക് 10 വർഷം തടവ് ശിക്ഷ വിധിച്ച് ഹൈ ക്രിമിനൽ കോടതി. ബഹ്‌റൈൻ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റിയിൽ 13 വർഷം ജോലി ചെയ്ത ഏഷ്യക്കാരനാണ് ഈ ശിക്ഷ ലഭിച്ചത്.

## Article Content

**ബഹ്‌റൈൻ: [**ബഹ്‌റൈനിൽ വ്യാജ സർവകലാശാല ബിരുദം ഉപയോഗിച്ച് സർക്കാർ ജോലി ചെയ്തുവന്ന പ്രവാസിക്ക് 10 വർഷം തടവ് ശിക്ഷ വിധിച്ച് ഹൈ ക്രിമിനൽ കോടതി. ബഹ്‌റൈൻ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റിയിൽ 13 വർഷം ജോലി ചെയ്ത ഏഷ്യക്കാരനാണ് ഈ ശിക്ഷ ലഭിച്ചത്.

പ്രതി ജോലിക്കായി നൽകിയിരുന്ന ഇലക്ട്രിക്കൽ എഞ്ചിനീയറിങ് ബിരുദം പരിശോധിക്കുന്നതിനായി അതോറിറ്റി വിദ്യാഭ്യാസ മന്ത്രാലയത്തെ സമീപിച്ചപ്പോഴാണ് തട്ടിപ്പ് പുറത്തുവന്നത്. വിദ്യാഭ്യാസ മന്ത്രാലയം അപേക്ഷ വിദേശകാര്യ മന്ത്രാലയത്തിന്‍റെ കൾച്ചറൽ അറ്റാഷെക്ക് കൈമാറി. എന്നാൽ പ്രതി ബിരുദം നേടിയതായി അവകാശപ്പെട്ട യൂറോപ്യൻ രാജ്യത്തെ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിൽ യൂണിവേഴ്സിറ്റി വ്യാജമാണെന്നും ഏതെങ്കിലും ഔദ്യോഗികസ്ഥാപനം സർട്ടിഫിക്കറ്റ് അംഗീകരിച്ചിട്ടില്ലെന്നും കണ്ടെത്തിയിരുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/312343/finally-caught-13-years-of-government-work-using-fake-degree-expatriate-sentenced-to-10-years-in-prison-in-bahrain)