---
title: "വ്യാജ ഡോക്ടർ ചമഞ്ഞ് തട്ടിപ്പ്; ബഹ്റൈനിൽ പ്രവാസി വനിത അറസ്റ്റിൽ"
english_title: "Expatriate woman arrested in Bahrain for fraud by posing as a fake doctor"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/312734/expatriate-woman-arrested-in-bahrain-for-fraud-by-posing-as-a-fake-doctor"
published_at: "2025-09-03T15:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b80d0bab75e_fffd.jpg"
keywords: []
---

# വ്യാജ ഡോക്ടർ ചമഞ്ഞ് തട്ടിപ്പ്; ബഹ്റൈനിൽ പ്രവാസി വനിത അറസ്റ്റിൽ

> **Lead Summary:** **മനാമ: [** വ്യാജ ഡോക്ടർ ചമഞ്ഞ് തട്ടിപ്പ് നടത്തിയ പ്രവാസി വനിതയെ ബഹ്റൈൻ പൊലീസ് അറസ്റ്റ് ചെയ്തു. താമസിക്കുന്ന അപ്പാർട്മെന്റിൽ അനധികൃതമായി കോസ്മെറ്റിക് സേവനങ്ങളും ഇവർ നടത്തിവന്നിരുന്നതായി പൊലീസ് കണ്ടെത്തി.

## Article Content

**മനാമ: [** വ്യാജ ഡോക്ടർ ചമഞ്ഞ് തട്ടിപ്പ് നടത്തിയ പ്രവാസി വനിതയെ ബഹ്റൈൻ പൊലീസ് അറസ്റ്റ് ചെയ്തു. താമസിക്കുന്ന അപ്പാർട്മെന്റിൽ അനധികൃതമായി കോസ്മെറ്റിക് സേവനങ്ങളും ഇവർ നടത്തിവന്നിരുന്നതായി പൊലീസ് കണ്ടെത്തി.

പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിനൊടുവിലാണ് ഇവരെ പിടികൂടിയത്. രാജ്യത്തേക്ക് അനധികൃതമായി ഇറക്കുമതി ചെയ്ത മരുന്നുകളും ഇവരുടെ പക്കൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. ഡെർമെറ്റോളജിസ്റ്റും കോസമെറ്റോളജിസ്റ്റും ആണെന്ന വ്യാജേന സമൂഹമാധ്യമങ്ങളിൽ പരസ്യം നൽകുകയും നിയമപരമായി അംഗീകരിക്കാത്ത സേവനങ്ങൾ സംബന്ധിച്ച് ചിത്രങ്ങളും പോസ്റ്റുകളും പങ്കുവയ്ക്കുകയും ചെയ്തതായി നാഷനൽ ഹെൽത്ത് റഗുലേറ്ററി അതോറിറ്റി അധികൃതർ വ്യക്തമാക്കി.

പണം ഈടാക്കാനായി തന്നെ സമീപിക്കുന്ന ഉപഭോക്താക്കൾക്ക് ബോട്ടോക്സ് കുത്തിവയ്പും എടുത്തിരുന്നു. മൈനർ ക്രിമിനൽ കോടതിയുടെ കീഴിലുള്ള കേസിൽ അടുത്താഴ്ച വിചാരണ തുടങ്ങും. അപകടകരവും അനധികൃതവുമായ മെഡിക്കൽ സേവനങ്ങളിൽ വീണുപോകരുതെന്നും അതോറിറ്റിയുടെ അംഗീകാരമുള്ളതും ലൈസൻസോടെ പ്രവർത്തിക്കുന്നതുമായ മെഡിക്കൽ പ്രഫഷനലുകളിൽ നിന്ന് മാത്രമേ വൈദ്യ സേവനങ്ങൾ തേടാവൂയെന്നും അധികൃതർ നിർദേശിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/312734/expatriate-woman-arrested-in-bahrain-for-fraud-by-posing-as-a-fake-doctor)