---
title: "ഖത്തറിൽ നേരിയ മഴയ്ക്ക് സാധ്യത; താപനില 41 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്"
english_title: "Weather warning Light rain possible in Qatar, temperatures could rise to 41 degrees Celsius"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/313323/weather-warning-light-rain-possible-in-qatar-temperatures-could-rise-to-41-degrees-celsius"
published_at: "2025-09-07T11:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68bd1cc1ee9a0_RAIN.jpg"
keywords: []
---

# ഖത്തറിൽ നേരിയ മഴയ്ക്ക് സാധ്യത; താപനില 41 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്

> **Lead Summary:** **ദോഹ: **ഖത്തറിൽ നേരിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. വെള്ളി, ശനി ദിവസങ്ങളിൽ നേരിയ മഴ പെയ്യും. പ്രാദേശികമായി മഴയ്ക്കും കടലിലെ കാലാവസ്ഥയിൽ മാറ്റത്തിനും സാധ്യതയുണ്ടെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. സെപ്റ്റംബർ അഞ്ചിന് വെള്ളിയാഴ്ച ചൂടുള്ള കാലാവസ്ഥ തുടരും. പരമാവധി താപനില 38 ഡിഗ്രി സെൽഷ്യസും കുറഞ്ഞത് 32 ഡിഗ്രി സെൽഷ്യസും ആയിരിക്കും. പകൽ സമയം മൂടൽമഞ്ഞുണ്ടാകും.

## Article Content

**ദോഹ: **ഖത്തറിൽ നേരിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. വെള്ളി, ശനി ദിവസങ്ങളിൽ നേരിയ മഴ പെയ്യും. പ്രാദേശികമായി മഴയ്ക്കും കടലിലെ കാലാവസ്ഥയിൽ മാറ്റത്തിനും സാധ്യതയുണ്ടെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. സെപ്റ്റംബർ അഞ്ചിന് വെള്ളിയാഴ്ച ചൂടുള്ള കാലാവസ്ഥ തുടരും. പരമാവധി താപനില 38 ഡിഗ്രി സെൽഷ്യസും കുറഞ്ഞത് 32 ഡിഗ്രി സെൽഷ്യസും ആയിരിക്കും. പകൽ സമയം മൂടൽമഞ്ഞുണ്ടാകും.

മേഘങ്ങൾ രൂപപ്പെടാനും നേരിയ മഴയ്ക്കും സാധ്യതയുണ്ട്. കാറ്റ് 21 നോട്ടിക്കൽ മൈൽ വരെ വേഗതയിൽ വീശാൻ സാധ്യതയുണ്ട്. കടൽ തിരമാലകൾ ആറ് അടി വരെ ഉയരാം. സെപ്റ്റംബർ ആറിന് ശനിയാഴ്ച ചൂടുള്ള ദിവസമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പകൽ സമയത്ത് താപനില 41 ഡിഗ്രി സെൽഷ്യസ് ആയി ഉയരുകയും രാത്രിയിൽ 32 ഡിഗ്രി സെൽഷ്യസ് ആയി കുറയുകയും ചെയ്യും.

വൈകുന്നേരത്തോടുകൂടിയാണ് മഴയ്ക്കുള്ള സാധ്യത. നല്ല ഈർപ്പവും ഉണ്ടാകും. പിന്നീട് ചൂട് കൂടിയേക്കും. ഈ സാഹചര്യത്തിലാണ് മഴ സാധ്യത പ്രവചിക്കപ്പെട്ടിരിക്കുന്നത്. ശക്തമായ കാറ്റിനും സാധ്യതയുണ്ട്. 20 നോട്ടിക്കൽ മൈൽ വരെ വേഗതയിൽ കാറ്റ് വീശും. ജനങ്ങൾ ജാഗ്രത പുലർത്തണമെന്നും മുന്നറിയിപ്പുകൾ കണക്കിലെടുക്കണമെന്നും ഏറ്റവും പുതിയ കാലാവസ്ഥാ അപ്‌ഡേറ്റുകൾക്കായി തങ്ങളുടെ ഔദ്യോഗിക ചാനലുകൾ പിന്തുടരണമെന്നും കാലാവസ്ഥ വകുപ്പ് അധികൃതർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/313323/weather-warning-light-rain-possible-in-qatar-temperatures-could-rise-to-41-degrees-celsius)