---
title: "ജിദ്ദയിൽ 15 മാസം പ്രായമുള്ള പിഞ്ചുകുഞ്ഞ് ബക്കറ്റിലെ വെള്ളത്തിൽ മുങ്ങിമരിച്ചു"
english_title: "15-month-old baby drowns in bucket of water in Jeddah"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/313431/15-month-old-baby-drowns-in-bucket-of-water-in-jeddah"
published_at: "2025-09-07T22:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68bdb75848c89_jiddah.jpg"
keywords: []
---

# ജിദ്ദയിൽ 15 മാസം പ്രായമുള്ള പിഞ്ചുകുഞ്ഞ് ബക്കറ്റിലെ വെള്ളത്തിൽ മുങ്ങിമരിച്ചു

> **Lead Summary:** **റിയാദ്: **ജിദ്ദയിൽ 15 മാസം പ്രായമുള്ള പിഞ്ചുകുഞ്ഞ് ബക്കറ്റിലെ വെള്ളത്തിൽ മുങ്ങിമരിച്ചു. മലപ്പുറം പെരിന്തൽമണ്ണ മണ്ണാർമല സ്വദേശി കൂളത്ത് ആരിഫിന്‍റെയും ഫർസാനയുടെയും മകൾ ഇവയാണ് മരിച്ചത്. ശനിയാഴ്ച ഉച്ചയോടെയായിരുന്നു ദാരുണമായ സംഭവം. സംഭവം നടന്ന ഉടൻ കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

## Article Content

**റിയാദ്: **ജിദ്ദയിൽ 15 മാസം പ്രായമുള്ള പിഞ്ചുകുഞ്ഞ് ബക്കറ്റിലെ വെള്ളത്തിൽ മുങ്ങിമരിച്ചു. മലപ്പുറം പെരിന്തൽമണ്ണ മണ്ണാർമല സ്വദേശി കൂളത്ത് ആരിഫിന്‍റെയും ഫർസാനയുടെയും മകൾ ഇവയാണ് മരിച്ചത്. ശനിയാഴ്ച ഉച്ചയോടെയായിരുന്നു ദാരുണമായ സംഭവം. സംഭവം നടന്ന ഉടൻ കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

സഹോദരി: അയ ഫാത്തിമ. കെ.എം.സി.സി വെൽഫെയർ വിംഗ് കൺവീനർ മുഹമ്മദ് കുട്ടി പാണ്ടിക്കാടിന്റെ നേതൃത്വത്തിൽ മരണാനന്തര നടപടിക്രമങ്ങൾ നടന്നുവരുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/313431/15-month-old-baby-drowns-in-bucket-of-water-in-jeddah)