---
title: " മലയാളി പ്രവാസി ബഹ്‌റൈനിൽ കുഴഞ്ഞുവീണ് മരിച്ചു "
english_title: "Malayali expatriate dies after collapsing in Bahrain"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/313788/malayali-expatriate-dies-after-collapsing-in-bahrain"
published_at: "2025-09-09T16:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c0039e8f323_dead.jpg"
keywords: []
---

#  മലയാളി പ്രവാസി ബഹ്‌റൈനിൽ കുഴഞ്ഞുവീണ് മരിച്ചു 

> **Lead Summary:** **മനാമ: ** സൗദിയിൽനിന്ന് വിസിറ്റ് വിസയിലെത്തിയ മലപ്പുറം എടപ്പാൾ കോക്കൂർ സ്വദേശി റിയാസുദ്ധീൻ ബഹ്റൈനിൽ കുഴഞ്ഞുവീണ് മരിച്ചു. സ്വകാര്യ ആവശ്യാർഥം ബഹ്‌റൈനിലെത്തിയതായിരുന്നു.

## Article Content

**മനാമ: ** സൗദിയിൽനിന്ന് വിസിറ്റ് വിസയിലെത്തിയ മലപ്പുറം എടപ്പാൾ കോക്കൂർ സ്വദേശി റിയാസുദ്ധീൻ ബഹ്റൈനിൽ കുഴഞ്ഞുവീണ് മരിച്ചു. സ്വകാര്യ ആവശ്യാർഥം ബഹ്‌റൈനിലെത്തിയതായിരുന്നു.

റിയാസുദ്ധീന്റെ കുടുംബം സൗദിയിലുണ്ട്. ഭാര്യ: അമ്പലത്തുവീട്ടിൽ ഫാത്തിമ. മക്കൾ: സമാൻ റിയാസ്, മുഹമ്മദ്‌ ഇസാൻ റിയാസ്. മൃതദേഹം നാട്ടിൽ കൊണ്ടുപോകാനുള്ള നടപടികൾ ബഹ്‌റൈൻ കെ.എം.സി.സിയുടെ നേതൃത്വത്തിൽ നടന്നുവരുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/313788/malayali-expatriate-dies-after-collapsing-in-bahrain)