---
title: "ഇസ്രായേൽ ആക്രമണം വഞ്ചനപരം; അപലപിച്ച്​ യു.എ.ഇ"
english_title: "UAE condemns Israeli attack as treacherous"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/313852/uae-condemns-israeli-attack-as-treacherous"
published_at: "2025-09-09T21:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c048baaa686_uae.jpg"
keywords: []
---

# ഇസ്രായേൽ ആക്രമണം വഞ്ചനപരം; അപലപിച്ച്​ യു.എ.ഇ

> **Lead Summary:** **ദുബൈ: **ഖത്തർ തലസ്ഥാനമായ ദോഹയിൽ ഹമാസ്​ നേതാക്കളെ ലക്ഷ്യംവെച്ച്​ ഇസ്രായേൽ നടത്തിയ ആക്രമണത്തെ ശക്​തമായ ഭാഷയിൽ അപലപിച്ച്​ യു.എ.ഇ. ഖത്തറിന്​ എല്ലാ പിന്തുണയും ഉറപ്പുനൽകുന്നതായി യു.എ.ഇ ഉപ​പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ്​ അബ്​ദുല്ല ബിൻ സായിദ്​ ആൽ നഹ്​യാൻ എക്സിലൂടെ അറിയിച്ചു.

## Article Content

**ദുബൈ: **ഖത്തർ തലസ്ഥാനമായ ദോഹയിൽ ഹമാസ്​ നേതാക്കളെ ലക്ഷ്യംവെച്ച്​ ഇസ്രായേൽ നടത്തിയ ആക്രമണത്തെ ശക്​തമായ ഭാഷയിൽ അപലപിച്ച്​ യു.എ.ഇ. ഖത്തറിന്​ എല്ലാ പിന്തുണയും ഉറപ്പുനൽകുന്നതായി യു.എ.ഇ ഉപ​പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ്​ അബ്​ദുല്ല ബിൻ സായിദ്​ ആൽ നഹ്​യാൻ എക്സിലൂടെ അറിയിച്ചു.

അതേസമയം, ഇസ്രാ​യേൽ ആക്രമണം വഞ്ചനപരമായ നടപടിയാണെന്ന്​ യു.എ.ഇ പ്രസിഡന്‍റിന്‍റെ നയന്ത്ര ഉപദേശകൻ ഡോ. അൻവർ ബിൻ മുഹമ്മദ്​ ഗർഗാഷ്​ ആരോപിച്ചു. ഗൾഫ്​ നാടുകളുടെ സുരക്ഷ അവിഭാജ്യകരമാണെന്നും ഖത്തറിന്​ യു.എ.ഇ പൂർണ പിന്തുണ പ്രഖ്യാപിക്കുന്നുവെന്നും അദ്ദേഹം അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/313852/uae-condemns-israeli-attack-as-treacherous)