---
title: "'മിന്നിത്തിണങ്ങി' വി​മാ​ന​ത്താ​വ​ള ശു​ചി​മു​റി​കൾ; റാ​ങ്കി​ങി​​ൽ ബ​ഹ്‌​റൈ​ൻ എ​യ​ർ​പോ​ർ​ട്ടി​ന് ലോ​ക​ത്ത് നാ​ലാം സ്ഥാ​നം"
english_title: "'Smooth' airport toilets; Bahrain airport ranks fourth in the world"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/314176/smooth-airport-toilets-bahrain-airport-ranks-fourth-in-the-world"
published_at: "2025-09-11T12:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c27ada15dbe_jgyfkg.jpg"
keywords: []
---

# 'മിന്നിത്തിണങ്ങി' വി​മാ​ന​ത്താ​വ​ള ശു​ചി​മു​റി​കൾ; റാ​ങ്കി​ങി​​ൽ ബ​ഹ്‌​റൈ​ൻ എ​യ​ർ​പോ​ർ​ട്ടി​ന് ലോ​ക​ത്ത് നാ​ലാം സ്ഥാ​നം

> **Lead Summary:** **മ​നാ​മ: [** ലോകത്തിലെ മികച്ച വിമാനത്താവള ശുചിമുറികൾക്കുള്ള റാങ്കിങ്ങിൽ ബഹ്‌റൈൻ ഇന്റർനാഷനൽ എയർപോർട്ട് (ബി.എ.എച്ച്) നാലാം സ്ഥാനം നേടി. ആഗോള വിമാനത്താവളങ്ങളെ വിലയിരുത്തുന്ന പ്രമുഖ സ്ഥാപനമായ സ്കൈട്രാക്സ് 2025-ൽ പുറത്തിറക്കിയ പട്ടികയിലാണ് ഈ നേട്ടം. ലോകമെമ്പാടുമുള്ള 235 വിമാനത്താവളങ്ങളെ വിലയിരുത്തിയാണ് ഈ റാങ്കിങ് തയ്യാറാക്കിയത്. യാത്രക്കാർക്ക് മികച്ച യാത്രാനുഭവം നൽകുന്നതിൽ ശുചിമുറികളുടെ ഗുണനിലവാരം ഒരു പ്രധാന ഘടകമായി മാറിയെന്ന് ഈ നേട്ടം വ്യക്തമാക്കുന്നു.

## Article Content

**മ​നാ​മ: [** ലോകത്തിലെ മികച്ച വിമാനത്താവള ശുചിമുറികൾക്കുള്ള റാങ്കിങ്ങിൽ ബഹ്‌റൈൻ ഇന്റർനാഷനൽ എയർപോർട്ട് (ബി.എ.എച്ച്) നാലാം സ്ഥാനം നേടി. ആഗോള വിമാനത്താവളങ്ങളെ വിലയിരുത്തുന്ന പ്രമുഖ സ്ഥാപനമായ സ്കൈട്രാക്സ് 2025-ൽ പുറത്തിറക്കിയ പട്ടികയിലാണ് ഈ നേട്ടം. ലോകമെമ്പാടുമുള്ള 235 വിമാനത്താവളങ്ങളെ വിലയിരുത്തിയാണ് ഈ റാങ്കിങ് തയ്യാറാക്കിയത്. യാത്രക്കാർക്ക് മികച്ച യാത്രാനുഭവം നൽകുന്നതിൽ ശുചിമുറികളുടെ ഗുണനിലവാരം ഒരു പ്രധാന ഘടകമായി മാറിയെന്ന് ഈ നേട്ടം വ്യക്തമാക്കുന്നു.

ആ​ധു​നി​ക​ത​യും പൗ​ര​സ്ത്യ ശൈ​ലി​യും സ​മ​ന്വ​യി​പ്പി​ച്ച ശു​ചി​മു​റി സൗ​ക​ര്യ​ങ്ങ​ളാ​ണ് ബ​ഹ്‌​റൈ​ൻ എ​യ​ർ​പോ​ർ​ട്ടി​നെ ഈ ​നേ​ട്ട​ത്തി​ന് അ​ർ​ഹ​മാ​ക്കി​യ​ത്. മാ​ർ​ബി​ൾ ഉ​പ​യോ​ഗി​ച്ചു​ള്ള നി​ർ​മാ​ണം, സ്വ​ർ​ണ അ​ല​ങ്കാ​ര​ങ്ങ​ൾ, പ്രീ​മി​യം സു​ഗ​ന്ധ​ങ്ങ​ൾ, പ്രാ​ർ​ഥ​നാ സൗ​ക​ര്യ​ങ്ങ​ൾ, കൂ​ടാ​തെ പ്രാ​ദേ​ശി​ക കാ​ലാ​വ​സ്ഥ​ക്ക​നു​സ​രി​ച്ച് ക്ര​മീ​ക​രി​ച്ച താ​പ​നി​ല നി​യ​ന്ത്രി​ത ഇ​ട​ങ്ങ​ൾ എ​ന്നി​വ​യാ​ണ് ബ​ഹ്‌​റൈ​ൻ എ​യ​ർ​പോ​ർ​ട്ടി​ന്റെ ശു​ചി​മു​റി​ക​ളെ വേ​റി​ട്ടു​നി​ർ​ത്തു​ന്ന​ത്.

റാ​ങ്കി​ങ്ങി​ൽ സിം​ഗ​പ്പൂ​ർ ചാ​ങ്ങി എ​യ​ർ​പോ​ർ​ട്ടാ​ണ് ഒ​ന്നാം സ്ഥാ​ന​ത്ത്. മാ​ർ​ബി​ൾ ഫി​നി​ഷി​ങ്, മ​നോ​ഹ​ര​മാ​യ വെ​ളി​ച്ചം, പ്ര​കൃ​തി​ദ​ത്ത സ​സ്യ​ങ്ങ​ൾ, ആ​ശു​പ​ത്രി​ക്ക് സ​മാ​ന​മാ​യ ശു​ചി​ത്വം എ​ന്നി​വ​യാ​ണ് ഇ​വി​ട​ത്തെ പ്ര​ത്യേ​ക​ത​ക​ൾ. ടോ​ക്യോ ഹ​നേ​ഡ എ​യ​ർ​പോ​ർ​ട്ട് ര​ണ്ടാം സ്ഥാ​ന​ത്തും ഇ​ഞ്ചി​യോ​ൺ എ​യ​ർ​പോ​ർ​ട്ട്, സി​യോ​ൾ മൂ​ന്നാം സ്ഥാ​ന​ത്തു​മെ​ത്തി. ഹോ​ങ്കോ​ങ് ഇ​ന്റ​ർ​നാ​ഷ​ന​ൽ എ​യ​ർ​പോ​ർ​ട്ടാ​ണ് ബ​ഹ്റൈ​ന് തൊ​ട്ടു പി​ന്നി​ലാ​യി അ​ഞ്ചാം സ്ഥാ​ന​ത്തു​ള്ള​ത്.

ശു​ചി​മു​റി​ക​ൾ കേ​വ​ലം അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളി​ൽ നി​ന്ന് യാ​ത്രാ അ​നു​ഭ​വ​ത്തി​ന്റെ അ​വി​ഭാ​ജ്യ​ഘ​ട​ക​മാ​യി മാ​റി​യെ​ന്ന് ഈ ​പ​ട്ടി​ക വ്യ​ക്ത​മാ​ക്കു​ന്നു. വ​ർ​ധി​ച്ചു​വ​രു​ന്ന ആ​ഗോ​ള മ​ത്സ​ര​ത്തി​ൽ, യാ​ത്ര​ക്കാ​രു​ടെ സം​തൃ​പ്തി വ​ർ​ധി​പ്പി​ക്കു​ന്ന​തി​നാ​യി ശു​ചി​ത്വം, സൗ​ക​ര്യം, നൂ​ത​ന സാ​ങ്കേ​തി​ക​വി​ദ്യ തു​ട​ങ്ങി​യ ചെ​റി​യ കാ​ര്യ​ങ്ങ​ളി​ൽ പോ​ലും വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ന്നു. യാ​ത്ര​ക്കാ​ർ​ക്ക് ‘ഫൈ​വ് സ്റ്റാ​ർ സേ​വ​നം’ ന​ൽ​കു​ന്ന​തി​ൽ വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ എ​ത്ര​ത്തോ​ളം ശ്ര​ദ്ധ ചെ​ലു​ത്തു​ന്നു എ​ന്ന​തി​ന്റെ സൂ​ച​ന​യാ​ണ് ഈ ​റാ​ങ്കി​ങ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/314176/smooth-airport-toilets-bahrain-airport-ranks-fourth-in-the-world)